Image

നിഷാദ് കൈപ്പള്ളിയും മലയാള ഭാഷയും - ചെറിയാന്‍ ജേക്കബ്‌

Published on 25 November, 2014
നിഷാദ് കൈപ്പള്ളിയും മലയാള ഭാഷയും - ചെറിയാന്‍ ജേക്കബ്‌
നിഷാദ് കൈപ്പള്ളിയെ എത്രപേര്‍ക്ക് പരിചയമുണ്ടെന്ന് അറിയില്ല, എനിക്കും വ്യക്തിപരമായ അടുപ്പമൊന്നുമില്ല എന്നിരുന്നാലും ഈ വ്യക്തി നമ്മില്‍ പലരുടെയും ജീവിതത്തില്‍ എന്താണ് സംഭാവന ചെയ്തത് എന്നൊന്ന് എത്തിനോക്കാനുള്ള ശ്രമം മാത്രമാണ്.

ഏകദേശം ഒരു വര്‍ഷമായി നിഷാദിനെപ്പറ്റി എഴുതണം എന്ന് കരുതിയിട്ട്, വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു ഫേസ് ബുക്ക് ചങ്ങാത്തത്തിന് റിക്വസ്റ്റ് കൊടുത്തു അടുത്ത നാളിലാണ് അതിന് മറുപടി കിട്ടിയത്.

വിവര സങ്കേതിക വിദ്യയില്‍ കേരളവും മലയാളിയും പല നേട്ടവും കൈവരിച്ചിട്ടും. ഇന്നും നമ്മുടെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന കാര്യത്തില്‍ നമുക്ക് പിശുക്കാന്. ശ്രീ നിഷാദ് കൈപ്പള്ളി ആദ്യമായി മലയാളം പഠിച്ചത് ഇരുപത്തിനാലാം വയസ്സിലാണ്. അദ്ദേഹം മലയാള ഭാഷക്കും നമ്മുടെ സമൂഹത്തിനും ചെയ്ത ഏറ്റവും വലിയ കാര്യം, നമ്മള്‍ ഇന്ന് കാണുന്ന മലയാളം 'യുണിക്കോട്' ലിപി പരിഷ്‌കരിക്കുവാന്‍ വളരെ സഹായം ചെയ്തു എന്നതാണ്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം അദ്ദേഹം ഏറ്റെടുത്ത മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറ്റുവാനുള്ള പരിശ്രമമാണ്. ദൃഡ നിശ്ചയത്തിനു മുന്നില്‍ എന്തും ജയിക്കുമെന്നതിന് തെളിവാണ് അദ്ദേഹം 9 വര്‍ഷം തന്റെ സമയം മുഴുവന്‍ എടുത്ത് വളരെ ഭംഗിയായി മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ രൂപത്തിലാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭം ബൈബിളിന്റെ ഓരോ വാക്യവും വേറെ എവിടെയൊക്കെയാണ് ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്നത് എന്ന് കണ്ടുപിടിച്ച് അവയെ കോര്‍ത്തിണക്കി ഒരു ഓണ്‍ലൈന്‍ റഫറന്‍സ് ബൈബിളിനു രൂപം കൊടുക്കുക എന്നതാണ്. ഈ സംരംഭവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മലയാളത്തിലെ വക്കുകള്‍ക്ക് ഓരോ പ്രദേശത്തും പലതര അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ വളരെ കൂട്ടായ പരിശ്രമമില്ലാതെ നല്ലൊരു നിഘണ്ടു ഉണ്ടാക്കിയെടുക്കുകയെന്നത് അസാദ്ധ്യമാണ്. നിശ്ചയധാര്‍ഡ്യം കൊമുതലായുള്ള നിഷാദിനെപ്പോലുള്ളവര്‍ മനസ്സുവച്ചാല്‍ ഇതും സാധിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ 'പദമുദ്ര' എന്ന സംരംഭം തന്നെ ഇതിനൊരു നല്ല തുടക്കമാണ്.

ജന്മം കൊണ്ട് മുസല്‍മാനും ജീവിതത്തില്‍ സഹജീവിയെ സ്വന്തം പോലെ കരുതുന്ന ഒരു മനുഷ്യ സ്‌നേഹിയുമായാണ് നിഷാദിനെ എനിക്ക് കാണുവാന്‍ സാധിക്കുന്നത്. നാം ഇന്ന് അക്ഷരത്തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഇതൊന്നുമില്ലാഞ്ഞ കാലഘട്ടത്തില്‍ എല്ലാ കടന്പകളും അതിജീവിച്ച് സുന്ദരമായ ലിപിയില്‍ 1189 ഇല്‍ പരം അധ്യായങ്ങളുള്ള ബൈബിള്‍ അക്ഷരത്തെറ്റ് ലവലേശം ഇല്ലാതെ, കുത്തും കോമക്കും പോലും വ്യത്യാസമില്ലാതെ ഉണ്ടാക്കി സൗജന്യമായി തന്റെ അധ്വാനം മുഴുവനും കൊടുത്ത നിഷാദിനെ വെറും ഒരു വ്യക്തിയായി കാണാന്‍ എനിക്ക് കഴിയില്ല. ലോകത്തിന് ഇനിയും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള നിഷാദിനെ ലോകം അറിയുകയും ആ അറിവ് ലോകത്തിന് നന്മക്കായി ഉപകാരപ്പെടുത്തുകയും ചെയ്യെണ്ടിയത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നിഷാദിനൊപ്പം നല്ല മനസ്സുള്ള ഒരു കൂട്ടം സമാന ചിന്താഗതിക്കാരായ ആളുകളും കൂടെ ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ വിജയം അസാദ്ധ്യമാണ്.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലുള്ള വിശുദ്ധ വേദപുസ്തകം വായിച്ച് ശബ്ദ രൂപത്തിലാക്കുവാന്‍ ഞാനും എന്റെ കൂട്ടുകാരും ഒരു പരിശ്രമം നടത്തി. അപ്പോളാണ് ഞാനും വേദപുസ്തകം ആദ്യമായി മുഴുവന്‍ വായിക്കുവാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ പലപ്പോഴും പല വാക്കുകളും വായിക്കുന്‌പോള്‍ നാക്ക് പിഴക്കുമായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഓര്‍ത്തു, ഞാനായിരുന്നു ഇത് വിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ കുറച്ചൊക്കെ വിഴുങ്ങിയേനെ. കാരണം ഞാന്‍ മനസ്സില്‍ പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നില്ല പല കഥകളും കഥാ പാത്രങ്ങളും. ഞാന്‍ എന്റെ സംശയം തീര്‍ക്കാന്‍ വേദപുസ്തകത്തിനെപ്പറ്റി നല്ല അവഗാഹമുള്ള എന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ബെന്നി ശെമ്മാശനെ സമീപിച്ചു. അപ്പോളാണ് എനിക്ക് ഒരുകാര്യം മനസ്സിലായത്, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ ബൈബിള്‍ പരിഭാഷയില്‍ അദ്ദേഹത്തെ സഹായിച്ചത് ഒരു ക്രിസ്ത്യാനി അല്ലായിരുന്നുവെന്നത്. ഒരു ഹിന്ദുമത വിശ്വാസി വേണ്ടി വന്നു, വേദ പുസ്തകത്തെ, നമ്മള്‍ ഇന്നറിയുന്ന ഭാഷയില്‍ നമുക്ക് ലഭ്യമാക്കുവാന്‍. അത് എന്നെ സംബന്ദിച്ച് ഒരു പുതിയ അറിവായിരുന്നു. ഒരുകണക്കിന് അത് പരിഭാഷപ്പെടുത്തിയത് ഒരു ക്രിസ്ത്യാനി ആയിരുന്നുവെങ്കില്‍ കുറെയൊക്കെ അവിടെയും ഇവിടെയുമൊക്കെ സെന്‍സര്‍ ചെയ്‌തേനേ. നമുക്ക് ഇന്ന് വെട്ടും തിരുത്തുമില്ലാതെ ബൈബിള്‍ പരിഭാഷ കിട്ടിയത്, മറ്റു സഹോദരങ്ങളുടെ സഹായം കൊണ്ട് മാത്രം.

നിഷാദിനെപ്പട്ടി ആധികാരികമായി എഴുതാന്‍ ഞാന്‍ ആളല്ല. എഴുതുന്നത് അദ്ദേഹം ബൈബിള്‍ യൂണികോഡില്‍ അക്കിയതിനുമല്ല. മറിച്ച് സ്വന്തം സമയം മറ്റൊരു മനുഷ്യജീവിയുടെ ജീവിതത്തില്‍ വ്യത്യാസം വരുത്താന്‍ അവരിലൊരാളായി തീര്‍ന്ന്, അവര്‍ക്ക് വേണ്ടി അത് യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ സംഭാവന ചെയ്ത മനസ്സിനെ അങ്ങീകരിക്കനെങ്കിലും ഞാന്‍ തയ്യാറായില്ലെങ്കില്‍ പിന്നെ എന്റെ വാക്കിലും പ്രവര്‍ത്തിയിലും എന്ത് ആത്മാര്‍ഥത. കഴിഞ്ഞ മാസം നിഷാദിന്റെ വാപ്പ ലോകത്തില നിന്ന് കടന്നുപോയി. നിഷാദിനെ അത് എത്രമാത്രം വേദനപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്ന് എനിക്ക് മനസ്സിലായി. ലോകത്തിന് നന്മ ചെയ്യുന്ന മക്കള്‍ക്ക് ജന്മം കൊടുത്ത മാതാപിതാക്കള്‍ തീര്‍ച്ചയായും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

ലോകത്തിനും സമൂഹത്തിനും ഉപകാരപ്രദമായ കൂടുതല്‍ ആശയങ്ങളും ചിന്തകളും അത് നടപ്പാക്കാനുള്ള ഇച്ചാശക്തിയും ജഗദീശ്വരന്‍ നിഷാദിനും കൂട്ടുകാര്‍ക്കും നല്‍കട്ടേയെന്ന് ആശംസിച്ചുകൊണ്ട്

സ്‌നേഹപൂര്‍വം
ചെറിയാന്‍ ജേക്കബ് USA
നിഷാദ് കൈപ്പള്ളിയും മലയാള ഭാഷയും - ചെറിയാന്‍ ജേക്കബ്‌
നിഷാദ് കൈപ്പള്ളിയും മലയാള ഭാഷയും - ചെറിയാന്‍ ജേക്കബ്‌
നിഷാദ് കൈപ്പള്ളിയും മലയാള ഭാഷയും - ചെറിയാന്‍ ജേക്കബ്‌
Join WhatsApp News
Molly Mathew 2014-11-25 14:28:04
My son has downloaded the malayalam bible to my Iphone. That is the best thing that I like about the I phone. I use it everyday and always wondered how much someone has worked on typing the whole Bible to have it available on line. I thank God for that person everyday. So now if this man is entirely responsible for this work, he would be Blessed; no doubt about it. I would like to hear more about what prompted him to do this.
Anthappan 2014-11-25 21:49:34
Leave him alone Molly Mathew! Don’t try to convert him into a Christian.  He probably will work on Mahabharatha, Bhagavat Geethat and many other books.   Enjoy his current work! I am looking forward to see much more work done by this enterprising guy.  Kudos.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക