Image

ഡല്‍ഹിയിലെ ദേവാലയം തീയിട്ടു നശിപ്പിച്ചതില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രതിഷേധിച്ചു

Published on 10 December, 2014
ഡല്‍ഹിയിലെ ദേവാലയം തീയിട്ടു നശിപ്പിച്ചതില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക് : ഡിസംബര്‍ ഒന്നാം തീയതി ഡല്‍ഹിയിലെ സെന്റ് സെബാസ്റ്റിയന്‍ ദേവാലയം തീയിട്ടു നശിപ്പിച്ചതില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൗരസ്വാതന്ത്ര്യത്തിനും മനുഷ്യനന്മക്കുമായി പോരാടുന്ന സംഘടനയാണ് അമേരിക്കയില്‍ രൂപം കൊണ്ട ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ ഫോറം. ന്യൂയോര്‍ക്കില്‍ വച്ചു കൂടിയ അടിയന്തര പ്രവര്‍ത്തകയോഗം, ഇന്ത്യയിലെ ഇപ്പോഴത്തെ മതസൗഹാര്‍ദത്തിനു ഭീഷണി നേരിടുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂഡല്‍ഹിയിലെ സെന്റ് സെബാസ്റ്റിയന്‍ ദേവാലയം ആസൂത്രിതമായി മണ്ണെണ്ണ ഒഴിച്ച് തീവച്ച് നശിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ദേവാലയത്തിലെ ആള്‍ത്താരയും പൂജാസാമഗ്രികളും ഇരിപ്പിടങ്ങളും പൂര്‍ണ്ണമായും തീവച്ചു നശിപ്പിക്കപ്പെട്ടു. മതവിദ്വേഷം പെരുപ്പിക്കയും ന്യൂനപക്ഷത്തെ ഭീഷണിപ്പെടുത്തിയും ഹീനമായ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദു വര്‍ഗീയവാദികളുടെ അജന്ത തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ മൗനസമ്മതവും ഒത്താശയോടെയും കൂടെ വര്‍ഗീയവാദികള്‍ ഇന്ത്യെ അസഹിഷ്ണുതയുടെ ചുടലപ്പറമ്പാക്കുകയാണ് ചെയ്യുന്നത്. നിരവധി ക്രിസ്തീയ  ദേവാലയങ്ങളും ക്രിസ്തീയ സ്ഥാപനങ്ങളും നിരന്തരം അക്രമിക്കപ്പെടുകയും അക്രണ ഭീഷണിയുടെ നിഴലിലുമാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് സത്യം ആശങ്കയോടെയാണ് പൗരസമൂഹം വീക്ഷിക്കുന്നത്. മന്ദമായ അന്വേഷണ പ്രഹനങ്ങളും അധികാര കേന്ദ്രങ്ങളുടെ നിരുത്തരവാദിത്തമായ പ്രതികരണങ്ങളും ന്യൂനപക്ഷങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
“അഹിന്ദുക്കള്‍ ജാരസന്തതികളാണ്” എന്ന ബിജെപി മന്ത്രി നിജ്ഞന്‍ ജ്യോതിയുടെ ഡല്‍ഹി ഇലക്ഷന്‍ റാലിയിലെ പ്രസ്ഥാവന ഗൗരവമായ അക്രമണമാണ് തുറന്നു വിട്ടത്. താന്‍ സത്യം ചെയ്ത് ഭരണഘടനയോടും ഇന്ത്യയുടെ മതേതര സംഹിതകളോടും കൂറുപുലര്‍ത്താനാവാത്ത ആള്‍ മന്ത്രിയായി തുടരുന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണ്.

ഇന്ത്യയുടെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ സമൂഹത്തിലെ പിന്‍തിരിപ്പന്‍ ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമാണ്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഒരു വര്‍ഗീയ രാജ്യം ആക്കുവാന്‍ ശ്രമിക്കുന്ന കപടരാഷ്ട്രീയത്തെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇതിനെതിരെ പ്രതികരിക്കുവാനും, ഇന്ത്യയുടെ മതസഹിഷ്ണുതയെ നിലനിര്‍ത്തുവാനും, മത ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിലനിര്‍ത്തുവാനും പ്രവാസികളായ ഇന്ത്യക്കാര്‍ മുന്നോട്ടു വരണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അഭ്യര്‍ത്ഥിച്ചു. മതസഹിഷ്ണുത നിലനിര്‍ത്തുവാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഡല്‍ഹിയിലെ ദേവാലയം തീയിട്ടു നശിപ്പിച്ചതില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രതിഷേധിച്ചു
Join WhatsApp News
pappu p 2014-12-14 12:46:33
How can the Indidn christan form blame the hindu group or BJP government done this. Aany thing happend against the christans in India always the blame goes to hindus. We all know that there was a problem between two christan gropus in New Delhi. Reg. convertion, the author of american vedam is saysing that every year the christan missonary is sending more thannow u all are talking abour 10,000/- croes rupees to India to convery poor Indian people to christanity.now all are talking about convetion. shame on u.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക