Image

ഡിസംബര്‍....(കവിത: സോയ നായര്‍)

Published on 29 December, 2014
ഡിസംബര്‍....(കവിത: സോയ നായര്‍)
ഡിസംബര്‍, നീ എത്ര സുന്ദരിയാണ്‌..
കുളിരുള്ള കിനാവുകളും,
ഹൃദയത്തില്‍ പ്രണയമായ്‌
പെയ്‌തിറങ്ങുന്ന മഴകളും,
പുല്‍തകിടികളെ പുണര്‍ന്നു
മയങ്ങുന്ന മഞ്ഞുപൂക്കളും
അണിഞ്ഞു വരുമ്പോള്‍
എന്റെ ഉള്ളിലെ ഹൃദയചൂടും,
സങ്കടതീയും നിന്റെ
തണുത്ത വിരലുകളില്‍
അലിഞ്ഞു ചേരുന്നു..

ഡിസംബര്‍ നീയെന്നെ
വല്ലാതെ മോഹിപ്പിക്കുന്നു..
കുളിരില്‍ ചേര്‍ന്നു നടന്ന്‌
നിന്‍ കൊഞ്ഞലിന്‍ ഈണം കേള്‍ക്കാനും,
വിറയാര്‍ന്ന ചുണ്ടുകളിലെ
മധു പകര്‍ന്നെടുക്കാനും
നുണക്കുഴി കവിളിലൊരു
കവിത എഴുതുവാനും
നിന്നോടുള്ള എന്റെ പ്രണയം പ്രേരിപ്പിക്കുന്നു.

ഡിസംബര്‍ എന്റെ ഹൃദയവും
പറിച്ചെടുത്തു
എന്നെ കണ്ണിരിലാഴ്‌ത്തി
കടന്നു പോകുവാന്‍
ഒരുങ്ങി നില്‍ക്കുമ്പോളും
നിന്റെ ഞരമ്പുകളില്‍ ഓടുന്ന
സ്‌നേഹതുള്ളികള്‍
നമുക്കു പിരിയാനാവില്ല എന്നു
ഓര്‍മപ്പെടുത്തുന്നു..

പെണ്ണേ!! നിനക്കു എന്നില്‍ നിന്നും
എനിക്കു നിന്നില്‍ നിന്നും
വിട്ടു പിരിയുവാന്‍
ഈ ജന്മം ആകില്ല
നിന്റെ മടിയില്‍ മയങ്ങി
ഈ അവസാനരാത്രിയില്‍
ഇരുട്ടിന്റെ ലഹരികള്‍ നുകര്‍ന്നു
എന്റെയും നിന്റെയും പ്രണയത്തിനു
ഭൂതായന തര്‍പ്പണം നടത്തി
പുതുവല്‍സരത്തില്‍
പുനര്‍ജ്ജനിക്കാം
അപ്പോഴും, എന്റെ ഹൃദയം മന്ത്രിക്കും
ഡിസംബര്‍ നീ എന്റേതാണു
എന്റേതു മാത്രം !!

സോയ നായര്‍
ഫിലാഡല്‍ഫിയാ
ഡിസംബര്‍....(കവിത: സോയ നായര്‍)
Join WhatsApp News
Tom Mathews 2014-12-29 10:36:07
Dear Soya; In my recent memory, I haven't read a poem so sensual, sensitive, and sentimental as your poem, 'December' I am simply impressed by your vivid imagination, poetic expression and delicate writing style. Your poem richly deserves the highest honor any 'Award' committee can bestow on you. Tom Mathews, New Jersey
വിദ്യാധരൻ 2014-12-29 11:53:30
(അനുവാചകരെ കവിയാക്കുന്ന കവിത)

ഡിസംബർ നീ മ്ലാനവദയെങ്കിലും 
സുന്ധരിയാണ് 
നിന്റെ മിഴികളി
ശിശിരകാലത്തിന്റെ 
പിടിയിൽ നിന്ന് മോചനം നേടാനുള്ള 
നിറെ വ്യഗ്രത ഞാൻ കാണുന്നു 
നീ വരൂ കാവ്യ ദേവതേ 
എന്നിലേക്ക്‌ ചാഞ്ഞിറങ്ങൂ 
നിന്നെ എന്റെ മാറോടു ചേർക്കുവാൻ 
നിന്നെ തഴുകുവാൻ 
എന്റെ ഹൃദയം തുടിക്കുന്നു 
എന്റെ തണുത്തുറഞ്ഞ 
രക്ത ധമിനികളൾക്ക് 
ജീവൻ പകരുവാൻ 
നിന്റെ നിശ്വാസങ്ങൾക്ക് കഴിയും 
എന്റെ ഹൃദയ മിടിപ്പുകൾ കൂട്ടി 
രക്ത ചംക്രമണം കൂട്ടാൻ 
വരൂ പ്രിയേ വരൂ 

മൂരിക്കുട്ടൻ 2014-12-29 21:30:38
ശീതക്കാറ്റിങ്ങെത്തി 
കയ്യിൽ ഗന്ധവുമായി 
പശുവിൻ ഗന്ധവുമായി 
അടിച്ചു കേറി മൂക്കിൽ 
കാളച്ചേട്ടൻ മൂക്കിൽ 
മോന്ത മെല്ലെ പൊക്കി 
മേൽച്ചുണ്ടും മൂക്കും മുട്ടി
വലിച്ചു കേറ്റി ഗന്ധം 
അനുഭൂതിയേകും ഗന്ധം  
തലയും കൊമ്പും ആട്ടി 
വേച്ചു കാള ചാടി 
എണീറ്റുനിന്നൊമറി 
മുക്കറയിട്ടൊന്നമറി 
നീട്ടിയങ്ങു നടന്നു 
മുക്രയിട്ടു നടന്നു 
വേച്ചു വേച്ചു നടന്നു 
തണുത്ത മോഹവുമായി 
മരച്ച മോഹവുമായി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക