Image

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നു വെള്ളാപ്പള്ളി

Published on 01 January, 2015
മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നു വെള്ളാപ്പള്ളി
മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
ഹിന്ദുക്കളെയെല്ലാം ന്യൂനപക്ഷ മതത്തിലേക്കു ചേര്‍ക്കാമെന്നു പറഞ്ഞ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയില്‍ നിന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നും സിപിഎം പണം വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പുനര്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് സിപിഎമ്മിന്റെ പുതിയ ഭാഷ്യം. അതായത് ഒരു മതപരിവര്‍ത്തനമാകാം. പിന്നീടു തെറ്റു മനസ്സിലായാല്‍ തിരിച്ചുപോവാന്‍ പാടില്ല. ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്തി മതന്യൂനപക്ഷമായാല്‍ പിന്നെ അവിടെ നിന്നും തിരിച്ചുപോരാന്‍ പാടില്ല എന്നാണോ ഇതിന്റെ അര്‍ഥമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഇതേപ്പറ്റി സിപിഎമ്മിന്റെ നിലപാടറിയാന്‍ കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന് അവകാശമുണ്ട്.
ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയിലെ മഹാഭൂരിപക്ഷവും ഈഴവരാണ്. അവരെ മൊത്തക്കച്ചവടം ചെയ്യാമെന്നു വിചാരിക്കേണ്ട. അതിനു മാറ്റം വന്നു തുടങ്ങിയെന്ന് മനസ്സിലാക്കാനായില്ലെങ്കില്‍ അനുഭവം സിപിഎമ്മിനെ പാഠം പഠിപ്പിക്കും.
Join WhatsApp News
dalithan 2015-01-01 06:15:15
നഷ്ടം ആര്‍ക്കാ വെള്ളാപ്പള്ളി സാറെ? ഈഴവരടക്കമുള്ള താണ ജാതിക്കരുടെ ഒരു അവകാശവും സ്വാതന്ത്ര്യവും ഇല്ലാതാകും അത്ര തന്നെ. ക്രിസ്ത്യാനിക്കും മുസ്ലിമിനും എന്തു നഷ്ടം? ഒന്നുമില്ല.
ഇപ്പോള്‍ സവര്‍ണര്‍ താണ ജാതിക്കാരോടു ലോഹ്യം കാണിക്കുന്നു എന്നു വച്ച് എന്നും അതായിരിക്കില്ല സ്ഥിതി. കീരിയും പാമ്പും ലോഹ്യം ആകും എന്നു പറയുന്നതു പോലെയെ ഉള്ളു ഉന്നത ജാതിക്കാരനും താണ ജാതിക്കാരനും ഒന്നാകുമെന്ന മോഹം.
അതു കൊണ്ട് ഉള്ള സ്വാതന്ത്ര്യം കളയാതെ നോക്കുക. ഈ പ്രസ്ഥാവന ഒക്കെ പബ്ലിസിറ്റിക്കു കൊള്ളാം. ബാല്‍ താക്കറെ മാത്രമേ മുന്‍പ് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക