Image

ഡല്‍ഹിയില്‍ കത്തിയ ദേവാലയവും വേറിട്ട ചിന്തകളും (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 05 January, 2015
ഡല്‍ഹിയില്‍  കത്തിയ ദേവാലയവും വേറിട്ട ചിന്തകളും (മോന്‍സി കൊടുമണ്‍)
കാളപെറ്റു എന്ന് കേട്ടാല്‍ ഉടന്‍ കയര്‍ എടുക്കണോ? പെറ്റത് കാളയാണോ, പശുവാണോ? കേട്ടത് പാതി കേള്‍ക്കാത്തതു പാതി കയറും കൊണ്ട് ചിലര്‍ ഓട്ടമാണ്. ന്യൂയോര്‍ക്കിലും മതേതര രാജ്യമായ ഇന്ത്യയിലും നമ്മുടെ ആര്‍ഷ ഭാരതത്തില്‍ അനേകം ജാതി മതങ്ങളും മനുഷ്യരും സൗഹാര്‍ദപരമായി ജീവിക്കുന്നതിന്റെ മുഖ്യ ക്രെഡിറ്റ് ന്യൂനപക്ഷള്‍ക്കല്ല മറിച്ച് ഭൂരിപക്ഷം വരുന്ന മതങ്ങള്‍ക്കും അവരുടെ ആത്മീയ നേതാക്കള്ക്കുമാണ്. ഈ കാര്യങ്ങളൊക്കെ പറയുവാന്‍ ഹേതുവായത് കുറേ ആഴ്ചകള്ക്കു മുന്‍പ് കണ്ട വാര്‍ത്തയാണ്. ഡിസംബര്‍ ഒന്നാം തിയ്യതി ഡെല്‍ഹിയിലെ സെന്റ് സബാസ്റ്റ്യന്‍ ദേവാലയം മറ്റുമതക്കാര്‍ തീയിട്ടു നശിപ്പിച്ചതില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എന്ന്. പൗരസ്വാതന്ത്യത്തിന് മനുഷ്യ നന്മയ്ക്കുമായി പോരാടുന്ന സംഘടനയാണ് അമേരിക്കയില്‍ രൂപം കൊണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഫോറം. അതുണ്ടാക്കാന്‍ സമ്മതിക്കുകയും ആ സംഘടനയോടുയോജിക്കുകയും ചെയ്യുന്നു. പക്ഷെ കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയര്‍ എടുത്തു ബഹളം വെയ്ക്കാതെ അതിന്റെ നിജസ്ഥിതികള്‍ ശക്തമായി മനസ്സിലാക്കിയിട്ടു പോരായിരുന്നോയെന്നൊരു ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു.

ന്യൂഡല്‍ഹിയിലെ സെന്റ് സബാസ്റ്റ്യന്‍ ദേവാലയം ആസൂത്രിതമായി മണ്ണെണ്ണ ഒഴിച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു എന്നാണു ആരോപണം
ഈ ആധുനികലോകത്ത് വളരെ വേഗത്തില്‍ തീപടര്‍ത്തുവാന്‍ ശേഷിയുള്ള പെട്രോള്‍ സുലഭമായി കിട്ടുമ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചു എന്ന് പറയുമ്പോള്‍ വിശ്വസനീയത  നഷ്ടപ്പെടുന്നു. മാത്രവുമല്ല അതിന്റെ സമീപത്തു തന്നെ മുസ്ലീം-ഹിന്ദു ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ സമൂഹങ്ങള്‍ തമ്മില്‍ പരസ്പരം വിദ്വേഷങ്ങളോ തര്‍ക്കങ്ങളോ മുന്‍പ് നടന്നതായി പറയപ്പെടുന്നുമില്ല.
ഒരു ചെറിയ മത വിഷ തീപൊരി ഒരു രാജ്യത്തെ തന്നെ വെന്ത് വെണ്ണീറാക്കാന്‍ കഴിവുള്ളപ്പോള്‍ അതു വലുതാക്കി പടത്തി കാണിക്കുന്നത് ശരിയോ?

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള നമ്മുടെ രാജ്യത്ത് ക്രിസ്തീയ ദേവാലയങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ മുഖ്യവഴികാട്ടികള്‍ ഹൈന്ദവ സഹോദരന്മാര്‍ തന്നെയാണ്. അനേകം ഹൈന്ദവസഹോദരങ്ങള്‍ പണ്ടുകാലങ്ങളില്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്ന് അവര്‍ തിരികെ ഹിന്ദുമതത്തിലേക്കു പോകുന്നതില്‍ പരിഭവപ്പെടുന്നതില്‍ വലിയ അര്‍ത്ഥവുമില്ല.
ചഞ്ചലമായ മനസ്സോടുകൂടി ഒരു വ്യക്തിക്കും ഒരു മതത്തിലും പൂര്‍ണ്ണമായ വിശ്വാസം ലഭിക്കുകയോ അല്ലങ്കില്‍ ആശ്വാസവും സമാധാനവും ലഭിക്കുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള വ്യക്തികളായാലും സമൂഹമായാലും തിരികെ പോകിന്നതാണ് ഉത്തമം. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും ആത്മാവോടും കൂടി വിശ്വസിക്കണം എന്നാണ് ക്രിസ്ത്യന്‍ കല്‍പന. ഇതു പാലിക്കന്‍ കഴിയാത്തവര്‍ക്ക് ക്രിസ്തുമതത്തിന്റെ ആത്മീയ അനുഭവം ലഭിക്കുകയില്ല.

മാത്രവുമല്ല സഭകളിലെ തമ്മില്‍ തല്ലി
ല്‍  ആ പാവങ്ങള്‍ കൂടി എന്തിനു പങ്കാളികളാവണം. മറ്റുമതങ്ങളില്‍ നിന്നും ക്രിസ്തീയ മതത്തിലേക്കു വരുന്ന വ്യക്തിക്ക് ഏതു സഭയില്‍ നില്‍ക്കണം, ഏതാണ് യഥാര്‍ത്ഥ സഭ എന്ന കണ്‍ഫ്യൂഷന്‍ ക്രിസ്ത്യാനി തന്നെ ഉണ്ടാക്കി വെച്ച സാഹചര്യത്തില്‍ അവര്‍ തിരികെ പോകുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ലെ. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള സഭയിലോ മതത്തിലോ വിശ്വസിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമ്മുടെ മതേതര രാജ്യത്തുണ്ട്. പക്ഷെ മതപരിവര്‍ത്തനം ബലാല്‍ക്കരമാക്കരുതെന്നുമാത്രം.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്റെ ഒത്താശയും മൗനസമ്മത്വും ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് പറയുന്നതിനോട് യോജിക്കാനും സാധിക്കുന്നില്ല. നമ്മുടെ പ്രധാനമന്ത്രി ബിജെപി രാഷ്ട്രീയക്കാരനാണെങ്കിലും ഒരു മതേതരവാദിയായ നല്ല മനുഷ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഇന്ത്യയോടു കൂറു പുലര്‍ത്തുന്ന രാജ്യ സ്‌നേഹികളാണ് എന്നാല്‍ നരേന്ദ്ര മോഡി അമേരിക്കയില്‍ വന്നപ്പോഴും പറഞ്ഞത്. എത്രയോ തീവ്രവാദികളായ മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ കലാപം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആയിരിക്കില്ല.

അഹിന്ദുക്കള്‍ ജാരസന്തതികളാണ് എന്ന ബിജെപി മന്ത്രി നിരജ്ഞന്‍ ജ്യോതിയുടെ പ്രസ്താവനയ്ക്കും നരേന്ദ്ര മോഡി മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു മതേതര രാജ്യത്ത് ഇത്തരം പ്രസ്താവകള്‍ ഇനിയും പാടില്ല എന്ന് അദ്ധോഹം വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയെ ഒരു വര്‍ഗ്ഗിയ രാജ്യമായി തകര്‍ത്തു നശിപ്പിക്കാന്‍ പാകിസ്ഥാന്‍ കാണിക്കുന്ന കുതന്ത്രങ്ങളാണ് ഇതിന്റെയെല്ലാം പിന്നില്‍ നടക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കേണ്ടായിരിക്കുന്നു. പാകിസ്ഥാനില്‍ സ്വന്തം കുഞ്ഞുങ്ങളെ തന്നെ അവര്‍ കൊന്നു കുളഞ്ഞിട്ട് സ്വര്‍ഗ്ഗം കിട്ടാനായി കാത്തിരിക്കുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഭീകര സംഘടനകളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളാണ് ഇന്ന് ലോകം മുഴുവന്‍ നശിപ്പിക്കുവാന്‍ പോകുന്നത്.
മുസ്ലീങ്ങളല്ലാത്ത സ്ത്രീകളേയും ബാല്യം വിട്ടുമാറാത്ത പെണ്‍ കുട്ടികളെയും അടിമകളാക്കുന്നതിനെയും അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെയും സുന്നി മുസ്ലീം ജിഹാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്.) ന്യായീകരിച്ചു കഴിഞ്ഞു.

അപ്പോള്‍ വ്യഭിചാരവും കൊലപാതകവും പാപമല്ല എന്നവര്‍ വാദിക്കുകയാണോ? അടിമയായി  പിടികൂടപ്പെടുന്ന സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് ഖുറാനില്‍ നിന്നുള്ള വചനങ്ങളും അവര്‍ ഉദ്ധരിക്കുന്നു. വിശ്വാസികള്‍ അല്ലാത്തവര്‍ എന്ന് ഐ.എസ്.ഐ.എസ്. നിര്‍വചിക്കുന്നവരുടെ കൂട്ടത്തില്‍ ഷിയ മുസ്ലീംങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് വിചിത്രം. ചുരുക്കത്തില്‍ മതത്തിനുവേണ്ടി ഏതു ഹീന പ്രവര്‍ത്തികള്‍ കാണിക്കാ
ന്‍ മനുഷ്യന്‍ സന്നദ്ധനായി കഴിഞ്ഞു.
ഇവിടെ മതപരിവര്‍ത്തനമല്ല വേണ്ടത് മന:പരിവര്‍ത്തനമാണ്. അതുപോലെ വേണ്ട മറ്റൊരുകാര്യം രാജ്യസ്‌നേഹം.

ഒരു മതത്തിന്റെ ദേവാലയം മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തകര്‍ക്കുന്നതിനോട് എന്തായാലും യോജിക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷെ അതിന്റെ നിജസ്ഥിതികള്‍ വ്യക്തമായി മന്‍സ്സിലാക്കതെ ആരേയും പഴിക്കുവാന്‍ പാടുള്ളതല്ല.

ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം ഒരു ക്രിസ്തീയ ദേവാലയമോ, ക്രിസ്തുനിന്റെ പ്രതിമയോ നശിപ്പിച്ചത് കൊണ്ട് ക്രിസ്തു ഇല്ലാതാകുന്നില്ല. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് പ്രതിമയെ അല്ല മറിച്ച് ജീവനുള്ള ദൈവത്തിലാണ്. കളിമണ്ണില്‍ തീര്‍ത്ത ദൈവശില്പം വെറും മിണ്ടാരൂപം മാത്രം. വിശ്വാസത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കോടാനുകോടി രൂപ മുടക്കി ക്രിസ്തീയ ദേവാലയം പണിയുവാന്‍ ക്രിസ്തു ഒരിക്കലും ആവശ്യപ്പെട്ടിരുന്നതുമില്ല. പത്രോസെ നീ പാറയാകുന്നു
പാറമേല്‍ ഞാനെന്റെ പള്ളി പണിയും എന്ന് പറഞ്ഞത് കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ മന്ദിരത്തെ കുറിച്ചല്ലല്ലോ.
എന്തായാലും നിരുപദ്രവകാരികളും സമാധാന കാംക്ഷികളുമായ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ റോമന്‍ ഭരണ കൂടത്തെ പ്രേരിപ്പിച്ചതെന്താണ്?
(റോമന്‍ സമ്രാജ്യം എന്നു പറയുന്നത്:- ഇന്നത്തെ പോര്‍ട്ടുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, അന്‍ബേനിയ, ഗ്രീസ്, ബാള്‍ക്കന്‍സ്, ടര്‍ക്ക്, മലേഷ്യ, സിറിയ, ലബനന്‍, ഈജിപ്ത്, വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട അത്ര വിശാലമായ ഭൂപ്രദേശമായിരിരുന്നു.)

പാലസ്തീനിലെ മതപീഡനം സഹിക്കവയ്യാതായപ്പോള്‍ വിശുദ്ധ പൗലോസും യേശുവിന്റെ മറ്റു ശിഷ്യ ഗണങ്ങളും റോമാ സാമ്രാജ്യത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. റോമാ സാമ്രാജ്യം നില നിന്നത് സത്യത്തില്‍ അടിമ വ്യസ്ഥിയുടെ പിന്‍ബലത്തിലാണ്. മനുഷ്യരെ മറ്റു രാജ്യങ്ങളില്‍ നിന്ന് അടിമകളായി കൊണ്ടുവന്ന് റോമന്‍ പൗരന്മാര്‍ക്ക് ദാസ്യവൃത്തി ചെയ്യാന്‍ നിയമിച്ചിരുന്നു. അടിമകള്‍ക്ക് അവകാശങ്ങളോ സ്വാതന്ത്രമോ ഇല്ലായിരുന്നു.

ഇതിനെതിരേ പടപൊരുതി അടിമകളെ മോചിപ്പിച്ചത് ക്രിസ്ത്യാനികള്‍. അങ്ങനെ ക്രിസ്തുവിശ്വാസത്തിന്റെ വളര്‍ച്ചക്കനുസരിച്ച്  അടിമ വ്യവസ്ഥിതി തകര്‍ക്കപ്പെട്ടു. ഇതു മൂലം ക്രിസ്ത്യനികള്‍ ലോകത്തില്‍ വെറുക്കപ്പെട്ടവരാവുകയും റോമന്‍ ഭരണകൂടം ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ആദ്യമായി വാളെടുത്ത് പൊരുതിയത് നീറോ ചക്രവര്‍ത്തിയായിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ കൂട്ട നരഹത്യ നടന്നത് എ.ഡി.64 ല്‍ ആണെന്നാണ് ചരിത്ര കാരന്മാര്‍ പറയുന്നത്. നീറോ ചക്രവര്‍ത്തിയുടെ കാലത്താണ് പത്രോസ് പൗലോസ് അപോസ്ത്രലമ്പാരും രക്തസാക്ഷികളാകുന്നത്. (എ.ഡി.67) എണ്‍പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദമായ നാലുനില സ്റ്റേഡിയമായ കൊളോസിയത്തില്‍ വെച്ച ക്രിസ്തീയ വിശ്വാസികളെ വന്യ മൃഗങ്ങള്ക്കു എറിഞ്ഞു കൊടുത്തിട്ടുപോലും വിശ്വാസം ക്ഷയിക്കാന്‍ ഇന്നുവരേയും സാധിച്ചിട്ടില്ല. ആയതിനാല്‍ അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഈ കാലങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തതു കൊണ്ടോ ദേവാലയം തകര്‍ത്തത് കൊണ്ടോ ക്രിസ്തുമതം ഇല്ലാതാകുന്നില്ല.

എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാം മറന്നു കൊണ്ട് ''മതം എതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്ന ഗുരുവിന്റെ വാക്കുകളില്‍ നമിച്ചുകൊണ്ടും നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കാം എന്ന ക്രിസ്തുവിന്റെ ഉപദേശം സ്വീകരിച്ചു കൊണ്ടും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും എല്ലാം ദൈവത്തിന്റെ മക്കളാണെന്നു വിശ്വസിച്ചുകൊണ്ടും നമുക്ക് ഒരു പുതിയ ലോകം കെട്ടിപ്പടുത്തുയര്‍ത്താം. തീവ്രവാദം ലോകത്തുനിന്ന് പാടെ തുടച്ചു കളയാന്‍ ഓരോ പൗരനും ഇന്നു മുതല്‍ ശ്രമിക്കാം
ഡല്‍ഹിയില്‍  കത്തിയ ദേവാലയവും വേറിട്ട ചിന്തകളും (മോന്‍സി കൊടുമണ്‍)
Join WhatsApp News
Sudhir Panikkaveetil 2015-01-05 19:11:14
ശ്രീ മോൻസി  കൊടുമണ്‍ - വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ !
Jacob Mathew 2015-01-05 19:21:25
Moncy your thought are highly appreciated.I do agree what you said about our hindu brothers ,Christ and christianity are not build on any statues, but all comes from  marcy and love  .I would invite you all to the life of mother Teresa, she alone fought in calcutta with love and marcy ,we all remeber how much honor  she got from other religion and the govenment .So I will say if you want to grow christianity than please live according to the scripture in Bible and meracle will happen . 
Moncy kodumon 2015-01-05 19:26:53
Thank you Mr.sudheer for your encouragement
Christian 2015-01-05 19:29:21
Knnatachu irutt aakkathe.
What about showing some Christianity and love to Islamic State too? Moncy lives in bilssful ignorance.
These are dangerous fanatics ready for violence. If the church was burned, it was a warning. They would come with petrol or more lethal things next time. Why they would not attack a mosque? The Muslims have strenghth, Christians are a miniscule only.
At the same time, Kerala situation is better, though Vellaappally speaks the language of Bal Thackarey.
വായനക്കാരൻ 2015-01-05 19:38:52
ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ നേതാക്കളുടെ പത്രപ്രസ്താവനകളുടെ പിന്നിലെ ഉദ്ദേശം മോൻസിക്കു മാത്രം മനസ്സിലായിട്ടില്ല എന്നു തോന്നുന്നു.
True Christian 2015-01-05 20:14:39

You are an abomination for Christians you fake ‘Christian.’  You simply vanish from this page and go back to your slave masters who send you here.  And, don’t forget to call your brother Matthulla with you.  Don’t even turn back.  Run fast and disappear from hear you father of all evil. 

Christian 2015-01-06 05:35:22
Dear True Christian, or RSS guy in disguise? RSS and pariwar a re a group of fundamentalist, violent people. They want to make India a Hindu country by 2020. should we agree with these fanatics?
If we do not speak for truth, nobody will. Moccy is naive at best thinking that Indian is the same as when he left it.  We have a right to question when freedoms of Indian citizens are curtailed. Otherwise it will be an injustice to India and all Indians.
Ninan Mathullah 2015-01-06 06:08:39
Intolerance is clearly visible in the words of the veiled hypocrite spitting venom as 'True Christian'.We do not know who is hiding behind the name True Christian. The same intolerance that we see in this burning of church and in RSS ideology. They are insecure of anything perceived as different from them. Such people need treatment. It is a lack of faith in God that lead to insecurity. We must be able to stand for what is right. Hitler could hold the majority of Germans with him in perpetuating atrocities against minority groups. The majority identified with Hitler as protecting their interests, and didn't question Hitler's policies. They gave silent permission to his policies. The price paid was high. The nation was devided and the pain and destruction it brought they could not see in advance. They thought the people supporting them or the weapons they had will safeguard them. They couldn't foresee the consequence of their policies. When we say all Indian are my brothers and sisters, is it not hypocrisy if we do not have a fraction of that love in us.
Anthappan 2015-01-06 08:24:28

Ninaan Matthulla and Christians are reactive and intolerant and that is evident in their statements.   Matthulla says that lack of faith in God is the reason for intolerance and insecurity and in this case we see the same thing in Matthulla and Christian.  When Indians elected Mody and his government to rule India, it was not giving the license for them to destroy the democratic system on which India is founded.  I am pretty sure if Mody government try to destroy India by instigating violence, their fate will be the same as of Congress.   There are some elements in the society always make comments like making India a Hindu country or making Bhagavat Geeda the scripture of the population.   It is not going to be that easy for anyone to undermine the established democracy of India without having hurdles on the way.   It is Matthull’s and Christians insecurity making them paranoid about all these things and react.   Please, relax, and find out the true God within you rather than expecting God to intervene from outside.   

Ninan Mathullah 2015-01-06 10:08:42
Looks like Anthappan and his RSS friends prefer a submissive society that will not react for any provocation. I have reasons to believe that it is Anthappan that posted here as True Christian. The words such as, ‘Slave Masters’ used by Anthappan and True Christia look the same. It is the security in God that makes me stand for what is right. It is a lack of faith in God that makes a person a coward. If you have faith in God you can stand for what is right and face any consequence out of it. Already government is talking of making Bhagavad Gita the scripture of India. Looks like Anthappan was sleeping when the news came. Thanks for the comforting words that it will not be easy to change things in India (then work from behind to change it).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക