Image

തീവ്രവാദ ബന്ധം: ഇറാഖ്‌ വൈസ്‌ പ്രസിഡന്റിന്‌ അറസ്റ്റ്‌ വാറണ്ട്‌

Published on 20 December, 2011
തീവ്രവാദ ബന്ധം: ഇറാഖ്‌ വൈസ്‌ പ്രസിഡന്റിന്‌ അറസ്റ്റ്‌ വാറണ്ട്‌
ബാഗ്‌ദാദ്‌: തീവ്രവാദ പ്രവര്‍ത്തനത്തനം ആരോപിച്ച്‌ ഇറാഖ്‌ വൈസ്‌ പ്രസിഡന്റ്‌ താരിഖ്‌ അല്‍ ഹാഷിമിക്കെതിരെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. വൈസ്‌ പ്രസിഡന്റിന്റെ രണ്ട്‌ അംഗരക്ഷകരടക്കം മൂന്ന്‌ പേരെ തീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന്‌ സംശയിച്ച്‌ നേരത്തെ അറസ്റ്റ്‌ചെയ്‌തിരുന്നു. തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ചാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചതെന്ന്‌ പ്രതിരോധമന്ത്രാലയം വക്താവ്‌ മേജര്‍ ജനറല്‍ അദല്‍ ദഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇദ്ദേഹത്തെ വിദേശയാത്രയില്‍ നിന്നു വിലക്കിക്കൊണ്ട്‌ ജുഡീഷ്യല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക