Image

എം.പി സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്നു തരൂര്‍

Published on 28 January, 2015
എം.പി സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്നു തരൂര്‍
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ എം.പി സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ വിധി നിര്‍ണയിക്കേണ്ടത് നിയമമാണെന്നും തരൂരിനെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

തെളിവില്ലാത്ത ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് നേടിയ വിശ്വാസം ഇട്ടെറിഞ്ഞ് പോവാന്‍ ഞാന്‍ ഒരുക്കമല്ല, അങ്ങനെയാണെങ്കില്‍ ഇതെന്ത് ജനാധിപത്യമാണ്. നമ്മുടെ സമൂഹത്തിലും ജനാധിപത്യത്തിലും നിയമങ്ങളുണ്ട്. ആ നിയമങ്ങളെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാണ്. രാജി ആവശ്യപ്പെടുന്നവരുടെ നിലപാടുകള്‍ അസംബന്ധമാണെന്നും തരൂര്‍ പറഞ്ഞു.

Join WhatsApp News
Tom abraham 2015-01-28 12:05:03
Congratulations to Mr Tharoor. The lady had a real problem ! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക