Image

ന്യൂസീലന്‍ഡില്‍ ശക്തമായ ഭൂചലനം

Published on 23 December, 2011
ന്യൂസീലന്‍ഡില്‍ ശക്തമായ ഭൂചലനം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ശക്തമായ ഭൂചലനം പരിഭ്രാന്തി പരത്തി. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. അതില്‍ ഒന്ന് ഭൂചലനമാപിനിയില്‍ 5.8 രേഖപ്പെടുത്തിയെങ്കിലും കാര്യമായ മറ്റ് നാശനഷ്ടങ്ങളൊന്നുമുണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ആദ്യം ക്രൈസ്റ്റ്ചര്‍ച്ചിന് 26 കിലോമീറ്റര്‍ അകലെ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നീട് നാലു കിലോമീറ്റര്‍ അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമാണ് ഉണ്ടായത്.

ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേയ്ക്കിറങ്ങി ഓടുകയായിരുന്നു. ഈ തിരക്കിലാണ് ഒരാള്‍ക്ക് പരിക്കേറ്റത്. ഒരു പാറയിടുക്കില്‍ കുടുങ്ങിപ്പോയ നാലുപേരെ രക്ഷപ്പെടുത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഈ വര്‍ഷം ഫിബ്രവരിയില്‍ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭൂചലനത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക