Image

രണ്ട് സിഖ് തീവ്രവാദികള്‍ ഡല്‍ഹിയില്‍ പിടിയില്‍

Published on 23 December, 2011
രണ്ട് സിഖ് തീവ്രവാദികള്‍ ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡല്‍ഹി: രണ്ട് ബബര്‍ ഖല്‍സ തീവ്രവാദികളെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ പഞ്ചാബില്‍ നിന്നും മറ്റൊരാളെ ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിന്നുമാണ് പിടിയിലായത്. സര്‍വ്പ്രീത്‌സിങ്, ജസ്‌വീന്ദര്‍സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡെല്‍ഹിയിലെ മൂന്ന് രാഷ്ട്രീയക്കാരും ഏതാനും മതനേതാക്കളുമായിരുന്നു ഇവരുടെ ആക്രമണലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക