Image

ഫിലിപ്പീന്‍സ്: ഇനിയും കണ്ടെത്താന്‍ ആയിരങ്ങള്‍

Published on 23 December, 2011
ഫിലിപ്പീന്‍സ്: ഇനിയും കണ്ടെത്താന്‍ ആയിരങ്ങള്‍
നില: രാജ്യത്തെ കശക്കിയെറിഞ്ഞ പ്രളയത്തില്‍ ഇനിയും ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനുണ്ടെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. ഔദ്യോഗിക കണക്കനുസരിച്ച് വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ എണ്ണം 1,079 ആണ്. അമ്പത്തിയൊന്ന് ആളുകളെ കാണാതായി എന്നായിരുന്നു പ്രാഥമിക കണക്ക്.

കൊടുങ്കാറ്റിലും മിന്നല്‍പ്രളയത്തിലും ഏതാണ്ട് ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കഗായാന്‍ ഡി ഓരോ, ലിഗാന്‍ പട്ടണങ്ങള്‍ പൂര്‍ണമായിതന്നെ കശക്കിയെറിയപ്പെട്ട അവസ്ഥയിലാണ്.

ദുരന്തം 338,000 പേരെയാണ് പ്രത്യക്ഷത്തില്‍ തന്നെ ബാധിച്ചിരിക്കുന്നത്. പതിനായിരത്തോളം പേര്‍ ഭവനരഹിതരായിരിക്കുകയാണ്. ഇവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ കഴിയുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക