Image

അശ്വിനിയും സിനിയും അടക്കം അറ് അത്‌ലറ്റുകള്‍ക്ക് വിലക്ക്‌

Published on 23 December, 2011
അശ്വിനിയും സിനിയും അടക്കം അറ് അത്‌ലറ്റുകള്‍ക്ക് വിലക്ക്‌
ന്യൂഡല്‍ഹി: അശ്വിനി അകുഞ്ജിയും മലയാളിതാരം സിനി ജോസും ഉള്‍പ്പടെ ഉത്തേജക മരുന്നുപയോഗത്തിന് പിടിക്കപ്പെട്ട ആറ് അത്‌ലറ്റുകള്‍ക്ക് നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സിയുടെ അച്ചടക്ക കമ്മിറ്റി ഒരു വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

അശ്വിനിക്കും സിനിക്കും പുറമെ മന്ദീപ് കൗര്‍, ജുവാന മുര്‍മു, പ്രിയ പന്‍വര്‍, ടിയാന മേരി തോമസ് എന്നിവരും വിലക്കേര്‍പ്പെടുത്തപ്പെട്ട താരങ്ങളില്‍ പെടും. ഇവരുടെ പരിശീലകനായിരുന്നു യുക്രൈന്‍കാരന്‍ യൂറി ഒഗൊറോഡ്‌നിക്കിനെ നേരത്തെ പുറത്താക്കിയിരുന്നു. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റര്‍ റിലേയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത് സ്വര്‍ണം നേടിയ ടീമിലെ അംഗങ്ങളായിരുന്നു അശ്വിനിയും സിനിയും മന്ദീപും. ഇതിന് പുറമെ അശ്വിനി 400 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടിയിരുന്നു.

റിട്ട. ജഡ്ജ് ദിനേഷ് ദയാല്‍, ഡോ. എന്‍.കെ. ഖാദിയ, മുന്‍ ഹോക്കി താരം അശോക്കുമാര്‍ എന്നിവരടങ്ങിയ പാനലാണ് വിചാരണയ്ക്കുശേഷമാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക