Image

നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്ത് സമ്മേളനത്തിന്റെ പ്രൊമോഷണല്‍ മീറ്റിങ്ങ് ഒക്കലഹോമായില്‍ നടത്തി.

റോയി മണ്ണൂര്‍ Published on 27 December, 2011
നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്ത് സമ്മേളനത്തിന്റെ പ്രൊമോഷണല്‍ മീറ്റിങ്ങ് ഒക്കലഹോമായില്‍ നടത്തി.

ഒക്കലഹോമ: മുപ്പതാമത് പെന്തക്കോസ്തല്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം 12/18/11 ഞായറാഴ്ച വൈകീട്ട് 4.30ന് ഒക്കലഹോമ ഇന്‍ഡ്യ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ (IPA) പ്രോമോഷണല്‍ മീറ്റിംഗ് നടത്തി.
നാഷ്ണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഈശോ ഫിലിപ്പ്, നാഷണല്‍ സെക്രട്ടറി തോമസ് കുര്യന്‍ , നാഷണല്‍ ട്രഷറര്‍ ബെന്നി ജോണ്‍ , ഒക്കലഹോമ
സ്റ്റേറ്റ്‌ റെപ്പറെസെന്ററീവ് കുരുവിള വര്‍ഗീസ് എന്നിവര്‍ ശനിയാഴ്ച നടന്ന സിറ്റി വൈഡ് മാസയോഗത്തിലും, ഞായറാഴ്ച സിറ്റിയിലെ വിവിധ സഭകളിലെ ആരാധന യോഗങ്ങളിലും സന്ദര്‍ശിക്കുകയും ജൂലൈ 5 മുതല്‍ 8 വരെ നടക്കുന്ന കോണ്‍ഫ്രറസിന്റെ വിശദ വിവരങ്ങള്‍ വിശ്വാസ സമൂഹത്തെ അറിയിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് പാസ്റ്റര്‍ എം.ജെ ഏബ്രഹാന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍  ഒക്കലഹോമ
സ്റ്റേറ്റ്‌ റെപ്പറെസെന്റ്‌റീവ് കുരുവിള വറുഗീസ് സ്വാഗത പ്രസംഗം നടത്തി. തോമസ് വറുഗീസ് സി.പി.എ, പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍ , പാസ്റ്റര്‍ തോമസ് മാത്യൂ, ജോസഫ് വറുഗീസ്, കുര്യന്‍ സഖറിയ, പാസ്റ്റര്‍ കെ.ഒ. ജോണ്‍സണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

നാഷണല്‍ കണ്‍വീനര്‍ ഈശോ ഫിലിപ്പ് കോണ്‍ഫ്രറസിന്റെ വിജയത്തിനായ് എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് സദസിനെ ആഹ്വാനം ചെയ്തു.

പെന്തക്കോസ്തല്‍ സമ്മേളനത്തിന് ജന്മം നല്‍കിയ ഒക്കലഹോമയിലെ ദൈവജനത്തിന്റെ പ്രാര്‍ത്ഥനയും കൂട്ടായ്മയും മുപ്പതാമത് സമ്മേളനത്തിന്റെ അനുഗ്രഹത്തിന് കാരണമാകുമെന്ന് നാഷണല്‍ സെക്രട്ടറി തോമസ് കുര്യന്‍ പ്രസ്താവിച്ചു. ഈ പ്രസ്ഥാനത്തെ തകര്‍ന്ന് കളയാനും, ഇല്ലാതാക്കാനും ശത്രു ശ്രമിച്ചപ്പോള്‍ സ്വര്‍ഗത്തിലെ ദൈവം തന്റെ കരവലയത്തില്‍ കാത്ത് സൂക്ഷിച്ച ദൈവ കൃപയോര്‍ത്ത് ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാകുകയില്ലെന്ന് തോമസ് കുര്യന്‍ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഫ്രറന്‍സുകള്‍ നടത്തി പരിചയവും അതിന്റേതായ സാമ്പത്തിക പ്രയാസങ്ങളും ശരിക്കും മനസിലാക്കിയ ഒക്കലഹോമാ വിശ്വാസികള്‍ കോണ്‍ഫ്രറന്‍സിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ആത്മാര്‍ത്ഥമായി സഹായിക്കുകയും വേണമെന്ന് നാഷണല്‍ ട്രഷറാര്‍ ബെന്നി ജോണ്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് മുപ്പതൊന്നിന് മുന്‍പ് റെജിസ്‌ട്രേഷന്‍ നടത്തി ഹോട്ടല്‍ റൂമൂം, ഭക്ഷണവും ബുക്ക് ചെയ്താല്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭിക്കുന്നതായിരിക്കും. കോണ്‍ഫ്രറന്‍സിന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചതോടുകൂടി തന്നെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും ക്രഡിറ്റ് കാര്‍ഡ് സംവിധാനവും നേരത്തെ ആരംഭിച്ചതില്‍ സദസ് സന്തോഷം രേഖപ്പെടുത്തി.

റജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും പി.സി.എന്‍.ഏ.കെ വെബ് സൈറ്റ് സന്ദര്‍ശിക്കുക(www.pcnak.org). നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. പാസ്റ്റര്‍ തോമസ് കുരുവിളയുടെ പ്രാര്‍ത്ഥനയോടുകൂടി യോഗം അവസാനിച്ചു.

2012 ജനുവരി 29ന് ഹൂസ്റ്റന്‍ സിറ്റിയില്‍ നടക്കുന്ന പ്രോമോഷണല്‍ മീറ്റിങ്ങില്‍ മുപ്പതാമത് പി.സി.എന്‍.എ.കെ ന്യൂസ് ലെറ്റര്‍ പി.സി.എന്‍.എ.കെ മെസഞ്ചെര്‍ ന്റെ പ്രകാശനവും നിര്‍വ്വഹിക്കുന്നതായിരിക്കും.
നോര്‍ത്തമേരിക്കന്‍ പെന്തക്കോസ്ത് സമ്മേളനത്തിന്റെ പ്രൊമോഷണല്‍ മീറ്റിങ്ങ് ഒക്കലഹോമായില്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക