Image

കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു

സാജു വട്ടക്കുന്നത്ത് Published on 28 December, 2011
കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു

അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2011ലെ യൂത്ത് സമ്മിറ്റ് അറ്റ്‌ലാന്റയിലുള്ള സിംസണ്‍ വുഡ് കോണ്‍ഫ്രന്‍സ് സെന്ററില്‍ ഡിസംബര്‍ 27-ാം തീയ്യതി ചൊവ്വാഴ്ച വൈകുന്നേരം 4മണിക്ക് നൂറുകണക്കിന് യുവജനങ്ങളുടെ കരഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

കെ.സി.വൈ.എല്‍.എന്‍.എ പ്രസിഡന്റ് അനീഷ് നടക്കുഴയക്കലും, കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷീന്‍സ് ആകശാലയും സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. സ്റ്റാനി ഉടത്തിപറമ്പിലും നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. യുവജനങ്ങള്‍ക്ക് സമൂഹത്തില്‍ ആവശ്യമായ എല്ലാകാര്യങ്ങളും ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാനും പറ്റുന്ന രീതിയില്‍ ഏവര്‍ക്കും പ്രയോജനപ്രദം ആയിരിക്കുന്ന സമ്മിറ്റി ആയിരിക്കുമെന്ന് അനീഷ് തന്റെ പ്രസംഗത്തില്‍ അനുസ്മരിക്കുകയുണ്ടായി.

സെക്രട്ടറി ആഷ്‌ലിന്‍ ചാഴിക്കാട് എല്ലാവരെയും സ്വാഗതം ചെയ്യുകയും വരുന്ന മൂന്ന് ദിവസങ്ങള്‍ ഏവര്‍ക്കും ഓര്‍മ്മയില്‍ നില്‍ക്കുന്നതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

മുഖ്യ അതിഥി കെ.സി.സി.എന്‍.എ പ്രസിഡന്റ് ഡോ.ഷീന്‍സ് ആകശാല സമുദായത്തിന്റെ മുന്‍പോട്ടുള്ള ഭാവി യുവജനങ്ങളുടെ കൈകളില്‍ ആണ് അതിന് വേണ്ട എല്ലാ സംഭാവനകളും യുവജനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. സ്റ്റാനി ഇടത്തി പറമ്പില്‍ തന്റെ പ്രാര്‍ത്ഥനയില്‍ കാത്തലിക്ക് വിശ്വാസത്തെയും നമ്മുടെ ജീവതത്തിന്റെ മൂല്യങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി.

അറ്റ്‌ലാന്റ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍ എല്ലാവിധ സഹായ സഹകരണങ്ങളും, ആശംസകളും നേര്‍ന്നു. കെ.സി.വൈ.എല്‍.എന്‍.എ വൈസ് പ്രസിഡന്റ് റ്റിമ്മി ഇടിയാലില്‍ സമ്മിറ്റിന്റെ നിയമാവലിയും ചട്ടങ്ങളും ഏവരെയും അറിയിച്ചു. ട്രഷറാര്‍ എബി തച്ചേട്ട് പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങല്‍ അറിയക്കുകയും, ജോയിന്റ് സെക്രട്ടറി ജയ്ക്ക് നെടിയകാലായില്‍ ഏവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.

കെ.സി.വൈ.എല്‍ അറ്റ്‌ലാന്റാ യൂണിറ്റ് പ്രസിഡന്റ് ജര്‍മി വാഴക്കാലായില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആസൂത്രണം ചെയ്തു. സമ്മിറ്റിന്റെ എല്ലാ പരിപാടികള്‍ക്കും ഡയറക്‌ടേര്‍സ് ആയ ഷൈനി മൂലക്കാട്ട്, ഡോമിനിക് ചാക്കോനാല്‍ എന്നിവര്‍ ചുക്കാന്‍ പിടിക്കും.

ഡിസംബര്‍ 27,28, 29, 30 തീയതികളിലാണ് സമ്മിറ്റ് നടക്കുന്നത്. ഈ നാല് ദിവസങ്ങളില്‍ നോര്‍ത്ത് അമേരിക്കയിലെ സമ്മിറ്റില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരിക്കുമെന്ന് പങ്കെടുത്തവര്‍ ഒന്നടക്കം അവകാശപ്പെടുകയുണ്ടായി.

കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു
കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു
കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു
കെ.സി.വൈ.എല്‍.എ യൂത്ത് സമിറ്റിന് തിരശ്ശീല ഉയര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക