Image

ന്യൂജേഴ്‌സി മലങ്കര കാത്തോലിക്കാ പള്ളിയില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി

സജി കീക്കാടന്‍ Published on 29 December, 2011
ന്യൂജേഴ്‌സി മലങ്കര കാത്തോലിക്കാ പള്ളിയില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കാത്തോലിക്കാ പള്ളിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ശുശ്രൂഷയും, കാരള്‍ സര്‍വ്വീസും 25-ാം തീയതി ഞായറാഴ്ച രാവിലെ നടത്തപ്പെട്ടു. ക്രിസ്മസിന്റെ നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്കും, തീജ്വാലാ ശുശ്രൂഷയ്ക്കും തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മലങ്കര കാത്തലിക് എകസാര്‍ക്കേറ്റ് വികാരി ജനറല്‍ മോണ്‍സിംഗോര്‍ ഡോ. പീറ്റര്‍ കോച്ചേരി, റവ.ഫാദര്‍ ജേക്കബ് ജോണ്‍ എന്നീ വൈദികര്‍ കാര്‍മ്മികത്വം വഹിച്ചു.

എളിമപ്പെടാനും, ചെറുതാകാനും വിഷമമുള്ള മനുഷ്യര്‍ക്ക് വേണ്ടി ദൈവം ചെറുതായി. അതാണ് ക്രിസ്മസെന്നും, ഓരോ ക്രിസ്മസും നമ്മെ ക്ഷണിക്കുന്നത് ചെറുതാകാനാണെന്നും, കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിനെ ദര്‍ശിക്കുവാന്‍ കടുകുമണിയോളം ചെറുതാകാന്‍ ജീവിതത്തില്‍ ശ്രമിക്കണമെന്നും ക്രിസ്മസ് സന്ദേശത്തില്‍ മോണ്‍ . ഡോ. കോച്ചേരി ഓര്‍മ്മി
പ്പിച്ചു.

സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ , എംസി വൈ എം അംഗങ്ങള്‍, ഫാദേഴ്‌സ് ഫോറം, മദേഴ്‌സ് ഫോറം അംഗങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. സണ്‍ഡേ സ്‌ക്കൂള്‍ അംഗങ്ങളായ അര്‍ജുന്‍ ഏബ്രഹാം വേദഭാഗം വായിക്കുകയും, മാത്യൂ ഡേവിഡ് വാദ്യോപകരണ സംഗീതം അവതരിപ്പിക്കുകയും, ജീവ് ജേക്കബ് പ്രസംഗിക്കുകയും ചെയ്തു. ദിവ്യാ തോമസ് എംസിയായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ അന്‍സല്‍ വിജയന്‍ , സെക്രട്ടറി ജോണ്‍ . പി. വര്‍ഗീസ്, ഫിലിപ്പ് ജോണ്‍ തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

ന്യൂജേഴ്‌സി മലങ്കര കാത്തോലിക്കാ പള്ളിയില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സി മലങ്കര കാത്തോലിക്കാ പള്ളിയില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി
ന്യൂജേഴ്‌സി മലങ്കര കാത്തോലിക്കാ പള്ളിയില്‍ ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക