ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളികളുടെ പ്രമുഖ സംഘടനയായ കേരളാ അസോസ്സിയേഷന്
ഓഫ് ന്യൂജേഴ്സിയുടെ ഈ വര്‍ഷത്തെ ഇന്‍ഡ്യാ റിപ്പബ്ലിക്ക് ദിനാഘോഷവും,
ഫാമിലി നൈറ്റും സംയുക്തമായി ജനുവരി മാസം 28-ാം തീയതി വൈകുന്നേരം 5മണി
മുതല്‍ നോര്‍ത്ത് ബ്രണ്‍സ് വിക് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ വച്ച്
നടത്തപ്പെടും.
വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്ന പ്രോഗ്രാം
ആകര്ഷണീയമാക്കുവാന് മാലിനി നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍
പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും,
മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്ക രീതിയില്‍ , സമൂഹഗാനവും,
സ്കിറ്റും, ഫാമിലി ഫാഷന്‍ ഷോയും, ദേശഭക്തി ഗാന മത്സരവും ഉണ്ടായിരിക്കും.
ഡിന്നറോടെ സമാപിക്കുന്ന പ്രോഗ്രാമില്‍ പ്രവേശനം പാസ്സ് മൂലം ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാലിനി നായര്‍ -732-501-8647
നീനാ ഫിലിപ്പ്- 862-242-4521