ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്മസ് മേരി
ക്യൂന്‍ ഓഫ് ഹെവനില്‍ വെച്ച് ആഘോഷിച്ചു. വികാരി ഫാ. തോമസ് പനയ്ക്കലിന്റെ
മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ഫാ. ആന്റണി അരവിന്ദശേരിയും
പങ്കെടുത്തു.
തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ സൂസന് ഗബ്രിയേലും,
റെജി പണിക്കത്തറയും ചേര്‍ന്ന് ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച ക്രിസ്മസ്
പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഹെരാള്‍ഡ് ഫിഗരേദോ സ്വാഗതം ആശംസിച്ചു. ഫാ.
തോംസണ്‍ പനയ്ക്കല്‍ ക്രിസ്മസ് സന്ദേശം നല്കി. ഫാ. ആന്റണി അരവിന്ദശേരി, ജോസ്
ആന്റണി പുത്തന്‍വീട്ടില്‍, ബേസില്‍ പെരേര, ജോര്‍ജ് പുതുമന എന്നിവര്‍ ക്രിസ്മസ്
ആശംസകള്‍ നേര്‍ന്നു.
പെരിയേറ സിസ്റ്റേഴ്സ്, ബ്രിയാനാ ലിനറ്റ്, ആല്‍വിന,
ഷെറില്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തപരിപാടി സദസ്സിലെ ഏവരുടേയും പ്രശംസ
പിടിച്ചുപറ്റി. ജോര്‍ജ് പുതുമനയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളും, റൂപാ
ജോസഫ്, ഹെരാള്‍ഡ് ഫിഗുരേദോ, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ എന്നിവരുടെ
നേതൃത്വത്തില്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടികള്‍
ഏവരും ആസ്വദിച്ചു. ബിനു അലക്സ്, റെയ്നോള്‍ഡ് പണിക്കത്തറ, ആന്‍സല്‍ ജോസഫ്,
യേശുദാസ്, തോബിയാസ്, വിന്‍സെന്റ് പാറയ്ക്കന്‍, വിജയന് വിന്‍സെന്റ്,
ഫ്രാങ്ക്ളിന് ജോസഫ് എന്നിവര്‍ സ്നേഹവിരുന്നിനും കലാപരിപാടികള്‍ക്കും നേതൃത്വം
നല്കി. മേഴ്സണ് സേവ്യര്‍ ഏര്‍ക്കും നന്ദി പറഞ്ഞു.