Image

മുസ്ലീംലീഗ് പണമുള്ളവന്റെ പക്ഷത്ത് : കോടിയേരി

ബഷീര്‍ അഹമ്മദ്‌ Published on 05 April, 2015
മുസ്ലീംലീഗ് പണമുള്ളവന്റെ പക്ഷത്ത് : കോടിയേരി
കോഴിക്കോട് : മുസ്ലീംലീഗ് പണക്കാരുടെ പാര്‍ട്ടിയാണെന്നും ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാന്‍ പാണക്കാട് വീട് വേദിയാകുന്നുവെന്നും കോടിയേരി ബാലകൃഖഷ്ണന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഭൂരിഭാഗം പേരും കെ.പി.എ.മജീദിനെ അനുകൂലിച്ചപ്പോള്‍ പണത്തിന്റെ തൂക്കം നോക്കി പാണക്കാട് ശിഹാബ് തങ്ങള്‍ പി.വി. അബ്ദുള്‍വഹാബിനെ മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പാണക്കാട്ടെ വീട്ടില്‍വെച്ചായിരുന്നു തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതിനെതിരെ മുസ്ലീംലീഗിലെ ഒരു പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സി.പി.എം. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ അഭിപ്രായവും എതിരഭിപ്രായവുമുണ്ടാകും ഇന്നേവരെ ഭൂരിപക്ഷത്തെ മാനിച്ചാണ് പാര്‍ട്ടി നിലപാടുകള്‍ കൈകൊണ്ടത് അതാണ് പാര്‍ട്ടിയും അടിത്തറയെന്നും കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ കോടിയേരി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി ആയതിനുശേഷം ആദ്യമായി കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
സിപിഎം ജില്ലാസെക്രട്ടറി പി.മോഹന്‍ അദ്ധ്യക്ഷം വഹിച്ചു. മേയര്‍ എം.കെ.പ്രേമജം, എം.എല്‍.എ.മാരായ എളമരം കരീം, എ.പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, പി.ടി.എ.റഹീം തുടങ്ങിയവര്‍ സംസാരിച്ചു.


ഫോട്ടോ-റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്‌

മുസ്ലീംലീഗ് പണമുള്ളവന്റെ പക്ഷത്ത് : കോടിയേരി
കോടിയേരി ബാലകൃഷ്ണനെ അണികള്‍ ചുവന്ന ഷാള്‍ അണിയിച്ച് അനുമോദിക്കുന്നു.
മുസ്ലീംലീഗ് പണമുള്ളവന്റെ പക്ഷത്ത് : കോടിയേരി
കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു.
മുസ്ലീംലീഗ് പണമുള്ളവന്റെ പക്ഷത്ത് : കോടിയേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക