Image

ഐപിഎല്ലില്‍ ഫാ.അലക്‌സാണ്ടര്‍ കുര്യന്റെ സന്ദേശം ഏപ്രില്‍ 21ന്

പി. പി. ചെറിയാന്‍ Published on 16 April, 2015
ഐപിഎല്ലില്‍ ഫാ.അലക്‌സാണ്ടര്‍ കുര്യന്റെ സന്ദേശം ഏപ്രില്‍ 21ന്
വാഷിംഗ്ടണ്‍ ഡി.സി: ഇന്റര്‍ ഡിനോമിനേഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച പെന്‍സില്‍വാനിയ ബെല്‍ശാലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക ഉള്‍പ്പെടെ വാഷിംഗ്ടണ്‍ ഡിസിയിലെ വിവിധ ഇടവകകളില്‍ ആത്മീയ നേതൃത്വം നല്‍കുന്ന ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ മുഖ്യ സന്ദേശം നല്‍കും.
വാഷിംഗ്ടണ്‍ ഡി.സി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സ്ട്രാറ്റജിക്ക് പ്ലാനിങ്ങ് ഓഫീസ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ.അലക്‌സാണ്ടര്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും, പ്രാസംഗീകനുമാണ്. 

സൗജന്യമായി ലോകത്തിന്റെ ഏതുഭാഗത്തുനിന്നും  പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും, സന്ദേശം ശ്രവിക്കുന്നതിനുള്ള സൗകര്യം ഐ.പി.എല്‍ ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 21 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക് സമയം രാത്രി 8 മണിക്കാരംഭിക്കുന്ന പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് 1-605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 656750 എന്ന കോഡ് നമ്പര്‍ ഉപയോഗിക്കണമെന്ന് സംഘാടകരായ സി.വി.സാമുവേല്‍, ടി.എ. മാത്യൂ എന്നിവര്‍ അറിയിച്ചു.

ഐപിഎല്ലില്‍ ഫാ.അലക്‌സാണ്ടര്‍ കുര്യന്റെ സന്ദേശം ഏപ്രില്‍ 21ന്
Join WhatsApp News
Korah Cherian 2015-04-17 08:42:46
Congrarulations. Fr Alexander. Wish you all the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക