Image

അഭിപ്രായ സ്വാതന്ത്ര്യം മഹാന്‍മാരെ നിന്ദിക്കാന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി

Published on 17 April, 2015
അഭിപ്രായ സ്വാതന്ത്ര്യം മഹാന്‍മാരെ നിന്ദിക്കാന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാന്‍മാരെ നിന്ദിക്കാന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി. അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം. മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്‍്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു.

തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹരജി പരിഗണിക്കുക ആയിരുന്നു കോടതി.

വസന്ത് 1984ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നു.

Join WhatsApp News
നാരദർ 2015-04-17 10:45:03
അമേരിക്കയിലെ മലയാളി മഹാനമ്മാർ ഇത് കണ്ടിരിക്കാൻ ഇടയില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക