Image

വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 17 April, 2015
വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)
കോഴിക്കോട്: കൈറ്റ് ഡെവലപ്പേഴ്‌സ് ഉദ്ഘാടനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറം ഓപ്പണ്‍ സ്റ്റേജില്‍ പ്രശസ്തചിത്രകാരന്‍ വിലാസ് നായിക്കിന്റെ തല്‍സമയ സ്പീഡ് പെയിന്റിംഗ് പെര്‍ഫോമന്‍സ് നടന്നു.

പതിനഞ്ച് മിനിറ്റിനുള്ളില്‍ സംഗീതത്തിന്റെ അകമ്പടിയോടെ സ്റ്റേജില്‍ മൂന്ന് ചിത്രങ്ങളാണ് വിലാസ് നായിക്ക് വരച്ചത്.

പ്രശസ്ത ഹിന്ദി നടന്‍ അംജത്അലിഖാന്‍, ഷാറൂക്ഖാന്‍ സിനിമാനടന്‍ മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളാണ് വിലാസ് നായിക്ക് വരച്ചത്.

ഖാറൂഖ്ഖാന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ കാന്‍വാസില്‍ തലതിരിച്ചാണ് വരച്ചത്. കാണികള്‍ എന്താണ് ചിത്രമെന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ വിലാസ് നായിക് കാന്‍വാസ് തല കീഴായ് വെച്ചപ്പോഴാണ് പ്രശസ്തനടന്‍മാരുടെ രൂപം കാണികള്‍ അത്ഭുതത്തോടെ കണ്ടത്. സദസ്സില്‍ നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങള്‍ ചിത്രരചനയെ എതിരേറ്റത്.

കൈറ്റ് ഡെവലപ്പേഴ്‌സ് ഡയറക്ടര്‍ മൂജീബ് മുഹമ്മദ് വിലാസിന് നഗരത്തിന്റെ ഉപഹാരം സമ്മാനിച്ചു.

ബഷീര്‍ അഹമ്മദ്

വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)
വിലാസ് നായിക് കാന്‍വാസില്‍ തലകീഴായ് മോഹന്‍ലാലിന്റെ ചിത്രം വരയ്ക്കുന്നു
വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)
അംജത് അലിഖാന്റെ ചിത്രം
വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)
ഖാറൂഖ്ഖാന്റെ ചിത്രത്തിനരികില്‍ ചിത്രകാരന്‍ വിലാസ് നായിക്
വിലാസ് നായിക്കിന്റെ വര്‍ണ്ണവിസ്മയം (ബഷീര്‍ അഹമ്മദ്)
നഗരത്തിന്റെ ഉപഹാരം കൈറ്റ് ഡെവലപ്പേഴ്‌സ് ഡയറക്ടര്‍ മൂജീബ് മുഹമ്മദ് ചിത്രകാരന്‍ സമ്മാനിക്കുന്നു. വിലാസ് വരച്ച മോഹന്‍ലാലിന്റെ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക