Image

നേപ്പാള്‍ ദുരന്തം: മാര്‍ത്തോമാ സഭ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.

പി. പി. ചെറിയാന്‍ Published on 04 May, 2015
നേപ്പാള്‍ ദുരന്തം: മാര്‍ത്തോമാ സഭ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
ന്യൂയോര്‍ക്ക് : നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ സഹായവാഗ്ദാനം. മാര്‍ത്തോമാ സഭ ഒരു കോടി രൂപാ ചിലവഴിച്ചു. ഇരുപത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു കെട്ടിടത്തിന് 5 ലക്ഷം വീതം 20 കെട്ടിടങ്ങള്‍ തല്‍ക്കാലം നിര്‍മ്മിച്ചു നല്‍കുമെന്ന് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ റെറ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ ലോകമെമ്പാടുമുള്ള മാര്‍ത്തോമാ ഇടവകള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

ഗവണ്‍മെന്റുമായി സഹകരിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്നതിന് സഭ പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ട്. ആയിരങ്ങള്‍ മരിക്കുകയും, പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും, ആയിരക്കണക്കിന് വീടുകളും, കെട്ടിടങ്ങളും തകര്‍ന്നടിയുകയും ചെയ്ത നേപ്പാള്‍ പ്രകൃതി ദുരന്തം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.

നോര്‍ത്ത അമേരിക്കാ ഉള്‍പ്പെടെയുള്ള എല്ലാ ഭദ്രാസനങ്ങളിലേയും ഇടവകകള്‍ ഒരു ഞായറാഴ്ചത്തെ സ്‌ത്രോത്രകാഴ്ച ഇതിനായി വേര്‍തിരിച്ചു. ജൂണ്‍ 30ന് മുമ്പ് സഭാ ഓഫീസിലടക്കണമെന്നും തിരുമേനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേപ്പാള്‍ ദുരന്തം: മാര്‍ത്തോമാ സഭ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
നേപ്പാള്‍ ദുരന്തം: മാര്‍ത്തോമാ സഭ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
Join WhatsApp News
ninan 2015-05-05 17:19:05
എന്തിനു  ഇ കോലങ്ങള്‍ കോലാഹലങ്ങള്‍ .
ചെയുവാന്‍ ഉള്ളത് ചെയ്യു . പരസ്യത്തിന്‍റെ  അവശ്യം  ഇല്ല.

Justice 2015-05-05 20:39:10
Hi ninan you are a Justice person. Right hand should not know that  left hand what it is doing according to the bible.So why they said like that's?
pappachi 2015-05-06 15:30:08
donot forget to send a million bible before starting the work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക