ടെക്സസ്സില്‍ ആഗസ്റ്റ് 19 മുതല്‍ 21 വരെ വില്പ നികുതിയില്ല
പി.പി.ചെറിയാന്Published on 19 August, 2011
ഡാളസ് : മൂന്നുമാസത്തെ നീണ്ട സ്ക്കൂള് അവധിക്കുശേഷം വിദ്യാലയങ്ങള്‍
തുറക്കുന്നതിനു മുമ്പുള്ള ആഴ്ചയില്‍ സ്റ്റേറ്റ് ടാക്സും നല്‍കാതെ
സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അവസരം ഈ വര്‍ഷവും ടെക്സസ് ഗവണ്മെന്റ്
പ്രഖ്യാപിച്ചു.
ആഗസ്റ്റ് 19 മുതല്‍ 21 വരെ 100 ഡോളറിനുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 8
ഡോളര്‍ വരെ നികുതിയിനത്തില്‍ ഇളവു ലഭിക്കും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ
സ്ക്കൂള് സപ്ലൈയ്ഡ്, തുണിത്തരങ്ങള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള
വ്യാപാരം നടക്കുന്ന ഈ ദിവസങ്ങളില്‍ ടെക്സസ് ഗവണ്മെന്റ് പ്രഖ്യാപിച്ച
വില്പന നികുതിയിളവു പൊതുജനങ്ങള്‍ക്ക് അല്പം ആശ്വാസം നല്‍കും. ടെക്സസ്സില്‍
ഏറ്റവും കൂടുതല്‍ വ്യാപരം നടക്കുന്നത് ഈ ദിവസങ്ങളിലാണ്. വില്പ
നികുതിയില്ലാതെ വാങ്ങുന്നവയുടെ ലിസ്റ്റ് ടെക്സസ് സ്റ്റേറ്റ്
വെബ്സൈറ്റില്‍ ലഭ്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല