Image

ഇനി എന്തല്ലാം കാണാന്‍ കിടക്കുന്നു....

അനില്‍ പെണ്ണുക്കര Published on 02 December, 2015
ഇനി എന്തല്ലാം കാണാന്‍ കിടക്കുന്നു....

ഉണ്ടവന് പായ കിട്ടാത്തതിന്റെയും ഉണ്ണാത്തവന് ഇല കിട്ടാത്തതിന്റെയും എന്നതുപോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.

വെള്ളാപ്പള്ളി കത്തിക്കയറിനില്‍ക്കുമ്പോള്‍ ഇതാ നമ്മുടെ സോളാര്‍ വീണ്ടും. ഇന്ന് സോളാര്‍ കമ്മിഷന്റെ മുന്‍പില്‍ ഹാജരായ ബിജു രാധാകൃഷ്ണന്‍ ഒരു ഉണ്ടയില്ലാ വെടി പൊട്ടിച്ചു. ഉമ്മന്‍ ചാണ്ടിക്ക് സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ആരോപണം. സത്യം പറയട്ടെ.. ഉമ്മന്‍ചാണ്ടി അഴിമതിക്ക് കൂട്ട് നില്ക്കുന്നവനാകും. പക്ഷെ തറവാടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മേല്‍ ലൈംഗിക ബന്ധമെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണം കേട്ട ഉടനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

ഒരു പ്രതിയുടെ ആരോപണമാണിത് എന്നോര്‍ക്കണം. ആദ്യം തെളിവ് വരട്ടെ എന്നിട്ടു ജനം തീരുമാനിക്കും. നാളെ ബിജു രാധാകൃഷ്ണന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും സരിതയ്ക്ക് ബന്ധമുണ്ടെന്നു പറഞ്ഞാലും രണ്ടു പക്ഷം വരും. എന്തു തന്നെയായാലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് വേണം അപ്പോള്‍ നമുക്കും കല്ലെറിയാം. അല്ലെങ്കില്‍ അത് വലിയൊരു തെറ്റിനു ചൂട്ടു പിടിക്കല്‍ മാത്രമല്ല. പലരും പലരെ പറ്റിയും ഇത്തരം ആരോപണങ്ങള്‍ അഴിച്ചു വിടും.

ഏതൊരു പ്രതിയ്ക്കും ആര്‍ക്കെതിരെയും ഇത്തരം ആരോപണം ഉന്നയിക്കാന്‍ പറ്റും. പക്ഷെ ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആകുമ്പോള്‍ അതിനു വ്യക്തമായ തെളിവ് അത്യാവശ്യം. അല്ലെങ്കില്‍ ഒരു കോണ്‍ഗ്രസ്സ് വിരോധിയ്ക്കു പോലും വിശ്വസിക്കാനാവില്ല. സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തതിന്റെ ആളെണ്ണവും സാമ്പത്തികവും പരസ്യമാക്കുന്നവന്റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു.

ബാര്‍ക്കോഴ വിശ്വാസ യോഗ്യമായി തോന്നിയെങ്കിലും സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ശ്രീ: ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ കൊടുത്തു എന്നുപറയുന്നത് വിശ്വസിക്കാന്‍ നമ്മുടെ ലോജിക്ക് അനുവദിക്കുന്നേയില്ല! മുഖ്യമന്ത്രിക്ക് കോഴവാങ്ങണമെങ്കില്‍ എന്തിനു ബിജു രാധാകൃഷ്ണനെപ്പോലൊരു ചെറുകിട ഉഡായിപ്പ് ബിസിനസ്സുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങണം?

ഇത്രയധികം പണം കൈക്കൂലിയായി കൊടുക്കാനുള്ള വരുമാനസ്രോതസ്സ് എന്താണു ബിജു രാധാകൃഷ്ണനുള്ളത്? ബിജുവിന്റെ ആരോപണങ്ങളില്‍ പൊരുത്തക്കേടുകളുടെ ഒരു കുംപാരം തന്നെയുണ്ട്. ആരോപണങ്ങള്‍ ഒട്ടുംതന്നെ യുക്തിസഹമല്ല! കള്ളം കൊണ്ട് കൈകഴുകുകയാണു ബിജു രാധാകൃഷ്ണന്‍ എന്ന സോളാര്‍ പ്രതി. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചര്‍ച്ചയാക്കി ചാനലുകള്‍ക്ക് പുംഗവന്മാര്ക്ക് വെറുതേ നാലുദിവസം നേരം കൊല്ലാം...അത്രതന്നെ!

ലൈംഗിക ദാരിദ്ര്യം ഉള്ള ഒരാള്‍ ആണ് മുഖ്യമന്ത്രി എന്ന് നമ്മളാരും വിശ്വസിക്കുന്നില്ല. ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രശ്‌നം. അല്പ്പം എങ്കിലും രാഷ്ട്രീയ മര്യാദ ഉണ്ടെങ്കില്‍ പ്രതിപക്ഷം ഇത് പൊക്കി പിടിക്കരുത്.

സത്യം പറയട്ടെ. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ട് പോയി. എന്തൊരു അന്തസ്സ്? സോളാര് ഇത്രയും പുരോഗമിക്കുമെന്നു ആരറിഞ്ഞു? സരിതക്കും സന്തോഷിക്കാം. സംതൃപ്തി അടയാം. ഇനി കാത്തിരിക്കൂ. ഭരണി തുറക്കട്ടെ. അപ്പോള് ഭൂതം പതുക്കെ പുറത്തിറങ്ങും. ആരാണ് ബിജു രാധാകൃഷ്ണന്‍. എന്താണ് അദ്ദേഹത്തിന്റെ വാക്കുകളുടെ വില.

സ്വന്തം ഭാര്യയെ കൊന്ന് കുഴിച്ച് മുടിയ കേസില്‍ നീതിപീഠം കുറ്റക്കാരനാണെന്ന് കണ്ട് ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ടവന്‍. ടീം സോളാര്‍ എന്ന കമ്പനി സ്ഥാപിച്ച് ഒരു പാട് പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത തട്ടിപ്പ് വീരന്‍. ജീവിതാവസാനം വരെയും ജയിലില്‍ തന്നെ ജീവിച്ച് തീര്‍ക്കെണ്ടവന്‍. ഒരു പ്രതീക്ഷയും അവശേഷിക്കാതെ ജീവിക്കുന്നവന്‍.

അത്തരം ഒരു കുറ്റവാളിയുടെ വാക്കുകള്‍ കടം വാങ്ങി കേരളത്തിന്റെ സമൂഹമദ്ധ്യത്തില്‍ കഴിഞ്ഞ 5 ദശാബ്ദങ്ങളായി സുതാര്യമായി പൊതു പ്രവര്‍ത്തനം നടത്തുന്ന ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കാന്‍ തക്കവണ്ണം തരം താണ രാഷ്ട്രീയക്കാരായി സി പി എം നേതൃത്വം മാറുന്നത് അപമാനകരവും അധിക്ഷേപകരവുമാണ്.

ഇടത് പക്ഷം ഭരിക്കുമ്പോഴാണു ബിജുവും സരിതയുമൊക്കെ കൊലപാതകവും തട്ടിപ്പികളുമായി ഈ കേരളത്തില്‍ യഥേഷ്ടം വിഹരിച്ചത്, അന്ന് അവരെ കൈ വിലങ്ങണിയിക്കാന്‍ അങ്കിളിന്റെ പോലീസിനു കെല്‍പുണ്ടായിരുന്നില്ല. ഇന്ന് യു ഡി എഫ് ഭരണത്തില്‍ ബിജുവിന്റെ കൊലപാതകവും തട്ടിപ്പും കണ്ട് പിടിച്ച് അവരെ തുറങ്കിലേക്കയച്ചു.

ആ സര്‍ക്കാരിനെതിരെ ഈ കൊലയാളി തട്ടിപ്പ് സംഘങ്ങള്‍ക്ക് വിരോധമുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ അവരുടെ വെളിപ്പെടുത്തലുകള്‍ വേദവാക്യമായി തോന്നുന്ന നമ്മുടെ ചാനലുകള്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ സഹിക്കുന്നില്ല. മലയാളികള്‍ ഇങ്ങനെ ആകാമോ ?...

ഒരിക്കലും ബിജു രാധാകൃഷ്ണന്റെ പണം അവര്‍ അടിച്ചു മാറ്റാന്‍ മുഖ്യന്‍ വിചാരിച്ചിട്ടുണ്ടാവില്ല. ഈ പരിപാടി ഒക്കെ നടക്കുന്ന സമയത്ത് കേന്ദ്ര ബജെറ്റില്‍ വകയിരുത്തിയ തുകയുടെ ഒരു ശതമാനം പോലും വരില്ല ഈ അഞ്ചു കോടി. അന്ന് വേണുഗോപാല്‍ ഊര്ജ വകുപ്പ് സഹമന്ത്രി ആയിരുന്നു എന്നത് ചേര്‍ത്ത് വായിക്കേണ്ടതാണ്. എല്ലാവരും ചേര്‍ന്ന് ഒരു ബിഗ് അടിച്ചുമാറ്റല്‍ ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അത് പാളിപ്പോയി. അത്രേ ഉള്ളു.

എന്തായാലും ഈ സംഭവത്തിനു ഒരു മാനുഷിക പരിവേഷം നല്കാന്‍ ഉമ്മന്‍ചാണ്ടി ശ്രെമിച്ചാല്‍ രക്ഷപെട്ടു.ഈ ഒരു കാര്യത്തില്‍ മലയാളി കൂടെ നില്‍ക്കും. കാത്തിരുന്നു കാണാം. ഉമ്മന്‍ചാണ്ടി ആരാ മോന്‍? 
ഇനി എന്തല്ലാം കാണാന്‍ കിടക്കുന്നു....
Join WhatsApp News
Aniyankunju 2015-12-02 18:38:41
FWD:   ..............Team Solar ന്റെ തമ്പാനൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് റെയ്ഡ് ചെയ്തപ്പോഴും കിട്ടി ഉന്നതരുടെ കിടപ്പറ പങ്കിടുന്ന തുള്‍പ്പെടെയുള്ള സിഡികള്‍. ഇതൊക്കെ എന്ത് ചെയ്തെന്ന് തുറന്നുപറയേണ്ടിവരും. സരിത ആദ്യം തയ്യാറാക്കി 23 പേജുള്ള മൊഴി. ഇതറിഞ്ഞ് രായ്ക്കുരാമാനം പത്തനംതിട്ട ജയിലില്‍നിന്ന് തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുവന്നു. മൊഴി മൂന്ന് പേജായപ്പോള്‍ ഉന്നതരുടെ പേര് അപ്രത്യക്ഷമായി.

അന്ന് മുക്കിയ മൊഴിയിലെ പേജുകള്‍ സരിത നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ മറിച്ച് കാണിച്ചു. പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയപ്പോള്‍ ഉന്നതരുടെ പേരുകളാണ് പുറത്തു വന്നത്. അന്ന് രണ്ടോ മൂന്നോ പേജുകള്‍മാത്രമേ പകര്‍ത്താനായുള്ളൂ. അന്നും ഇന്നും സരിത പറയുന്ന കാര്യമുണ്ട്– തന്നെ ഉപയോഗിച്ച എല്ലാവരുടെയും പേര് തുറന്നുപറഞ്ഞാല്‍ അത് കേരളം താങ്ങില്ലെന്ന്. അന്ന് മുക്കിയ ആ മൊഴി സരിതയുടെ കൈയിലുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി രാധാകൃഷ്ണന്റെ കൈയിലുണ്ട്. സോളാര്‍ കമീഷന്‍ പിടിച്ചെടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടും.അട്ടക്കുളങ്ങര ജയിലില്‍ സരിതയെ കാണാന്‍ അജ്ഞാതന്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മൊഴി അട്ടിമറിഞ്ഞത്. അന്നുമുതല്‍ സരിതയ്ക്ക് വിഐപി പരിഗണനയാണ്. എല്ലാ കേസിലും ജാമ്യം ലഭിച്ചു. ആഡംബരജീവിതം നയിക്കുന്നു. പലരില്‍നിന്നും വാങ്ങിയ കോടികളുടെ കടം തീര്‍ക്കുന്നു. ഇതിനെല്ലാമുള്ള കാശ് സരിതയ്ക്ക് ഇപ്പോഴും കിട്ടുന്ന ആ അജ്ഞാതകേന്ദ്രമേതാണ്.

ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങളും പുറത്തുവന്നിരുന്നു. സരിതയെ കണ്ട ജയില്‍ DIG ഇപ്പോള്‍ ജയില്‍ IG. ആ IG യും കാണാനെത്തി ബിജു രാധാകൃഷ്ണനെ. ജയില്‍ സൂപ്രണ്ട് നടത്തിയ രഹസ്യവും പരസ്യവുമായ കൂടിക്കാഴ്ചകള്‍ വേറെ. ഇതിനെല്ലാംശേഷം കമീഷന്‍മുമ്പാകെ സമയത്തിന് ഹാജരാക്കാതിരിക്കാനും നോക്കി. എന്നിട്ടും പ്രയോജനമുണ്ടായില്ല....... ...............


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക