Image

മണിയും മാണിയും പിന്നെ ചില്ലറ മാണിക്കാര്യങ്ങളും (വാല്‍ക്കണ്ണാടി- കോരസണ്‍)

Published on 03 December, 2015
മണിയും മാണിയും പിന്നെ ചില്ലറ മാണിക്കാര്യങ്ങളും (വാല്‍ക്കണ്ണാടി- കോരസണ്‍)
അഗ്നിശുദ്ധി വരുത്തി കെ.എം. മാണി സാര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി തിരിച്ചെത്തും എന്നാണ് പാലാക്കാരുടെ വമ്പന്‍ സ്വീകരണങ്ങളില്‍ നിന്നും മനസിലാകുന്നത്. അദ്ദേഹം തിരികെ എത്തുക തന്നെ വേണം, ആതാണ് സമീപകാല കേരള രാഷ്ട്രീയ ചരിത്രം പഠിപ്പിച്ചുതന്ന പാഠം; ആരും മൂക്ക് വെട്ടിട്ടിയിട്ടല്ലല്ലോ. പിന്നെ, "ആരോ'"പണണങ്ങള്‍! അതിനു ഒട്ടനവധി മുഷിഞ്ഞ കൂടിച്ചേരുവകകള്‍ നടന്നതിനാല്‍, കൊട്ടുത്തവരും, വാങ്ങിയവരും, കേട്ടവരും, വായിച്ചവരും എല്ലാം നാറുമെന്നതിനാല്‍, ആകെ ഒരുനാറ്റക്കേസാണ്. അതു മൂടി തുറക്കാതെ അടഞ്ഞുതന്നെ കിടക്കട്ടെ!

നാടകീയമായി ലഡു പൊട്ടിച്ച് ആഘോഷിച്ച കേരള ബഡ്ജറ്റും, സ്പീക്കറുടെ കസേരയുടെ പതനവും ആരും മറക്കാറായിക്കഴിഞ്ഞിട്ടില്ല. ഒരു "കാരുണ്യവും' അര്‍ഹിക്കാതെയാണ് കേരള സര്‍ക്കാരിന്റെ ധനകാര്യം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നിഷ്പക്ഷക്ഷികള്‍ വിലയിരുത്തുമ്പോള്‍, തന്റെ നരച്ച താടി ചൊറിഞ്ഞ്, നിറപ്പകിട്ടാര്‍ന്ന ജുബ്ബാ വലിച്ചുപിടിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നു, താന്‍ തുടങ്ങിയ സാമ്പത്തിക ഭദ്രത മുഴുവന്‍ കൈവിട്ടു എന്ന്. സര്‍വ്വകാല റിക്കാര്‍ഡുകളും തിരുത്തി, പാലായുടെ സ്വന്തം മാണിക്യം ശൂന്യാകാശത്തുനിന്നും പറന്നിറങ്ങി വായിച്ച് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രകാരം കേരളത്തിലെ ഓരോ പൗരനും 40,575 രൂപ കടക്കാരാണ്. (Indian Express 24 th July, 2015. Based on Accounts Generals Office) ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 65000 കോടിയിലധികം കടംവാങ്ങി. അതില്‍ 3000-ത്തോളം കോടിരൂപ എഴുതിത്തള്ളി. 5000 കോടിയിലധികം തുക പിരിച്ചെടുക്കാനുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 135,000 കോടിയോളമുണ്ട്. അത് ആഭ്യന്തര ഉത്പാദനത്തിന്റെ 29 ശതമാനാണ് താനും.

ഉത്പാദനത്വര തീരെയില്ലാതെ, ഉപഭോഗ സംസ്കാരത്തില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങള്‍. അവരുടെ വിഭവസമാഹരണത്തിലെ അശാസ്ത്രീയത കൂടുതല്‍ കടംവാങ്ങാന്‍ പ്രേരിപ്പിക്കും. വിദേശത്തുനിന്നും അയച്ചുതരുന്ന പണത്തെ ആസ്പദമാക്കി മോടികൂട്ടിയ ജീവിത നിലവാരത്തിനനുസരിച്ച് കമ്പോളത്തെ തുറന്നുകൊടുക്കാനും ജീവിതസാഹചര്യങ്ങള്‍ക്കനുസരണമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ തയാറായെ പറ്റുകയുള്ളൂ. ഇത് പരമാര്‍ത്ഥമായ സത്യമാണെങ്കിലും പിരിച്ചെടുക്കാനാവാത്ത നികുതി ആദായവും, ദീര്‍ഘവീക്ഷണമില്ലാത്തതും, ചിട്ടയില്ലാത്തതുമായ വികസനവും സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത് ഒരു കടുത്ത വൈതരണിയിലേക്കാണ്.

പരിഷ്കൃത സംസ്കാരത്തിലേക്ക് പദമൂന്നുന്ന കേരളത്തിന് അപമാനകരമായ അഴിമതി-കോഴക്കേസുകളും ലൈംഗീക അപവാദങ്ങളും, രാഷ്ട്രീയ പൊള്ളത്തരങ്ങളും, ഹര്‍ത്താലുകളും, ഗുണ്ടായിസവും, അപക്വമായ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപോല്‍പ്പന്നമാണ്. സാമ്പത്തികവളര്‍ച്ചയില്‍ ലോകത്താകമാനം അത്ഭുതം സമ്മാനിച്ച "കേരള മോഡല്‍' എന്ന വികസന ചക്രം വന്നെത്തിയിരിക്കുന്നത് മാണീയിസത്തിന്റെ പുത്തന്‍ അദ്ധ്യായത്തിലാണ്.

മുതല്‍മുടക്കാന്‍ ധൈര്യമില്ലാത്ത സ്ഥിതിയായതിനാല്‍ വീടിനും, കാറിനും, സല്‍ക്കാരത്തിനും, ആഘോഷങ്ങള്‍ക്കുമായി ജനം പണം ചിലവഴിക്കാന്‍ തയാറാവുന്നു. ധൈര്യമായി മുതല്‍ പിടിക്കുന്ന മറ്റൊരു വിഭാഗം ജാതി-മത കേന്ദ്രീകൃതമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെപ്പോലെ സമ്പത്തു കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മതസംവിധാനങ്ങള്‍ ലോകത്ത് വേറൊരിടത്തും കാണുകയില്ല. ഇവയ്‌ക്കെല്ലാം ഒരു കോര്‍പ്പറേറ്റ് മുഖം ഉള്ളതിനാല്‍, കരുണയോ, കരുതലോ, നന്മയോ ഒന്നും ഈ സംവിധാനങ്ങളില്‍ നിന്നു ആരും പ്രതീക്ഷിക്കേണ്ടിവരില്ല.

പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള; കേരളത്തിന്റെ നാലിലൊന്നുമാത്രം വിസ്തൃതിയുള്ള സൈപ്രസ് 100 ശതമാനം സാക്ഷരതയും, 79 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യവും, 25,000 ഡോളര്‍ പ്രതിശീര്‍ഷവരുമാനവും 2012-ല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായപ്പോഴും കടംവാങ്ങിയ സര്‍ക്കാരും, അച്ചടക്കമില്ലാത്ത ബാങ്കിംഗും രാജ്യത്തെ ആകെ കുഴപ്പത്തിലാക്കി. പല സര്‍ക്കാര്‍, പൊതു സംവിധാനങ്ങളും, ഇനിയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, അന്തര്‍ദേശീയ നാണ്യനിധിയും പറയുന്ന പ്രകാരം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണിപ്പോള്‍.

ഈ ഗതികേടുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കേരളവും "അതിവേഗം- ബഹുദൂരം' പദ്ധതികള്‍ ഒരു വീണ്ടുവിചാരത്തിന് വയ്ക്കുന്നത് നല്ലതാണ്. ആഭ്യന്തര വരുമാന സ്രോതസ് കണ്ടുപിടിക്കാനാവാതെ കടംവാങ്ങിയും, വിദേശ മുതല്‍മുടക്ക് പ്രതീക്ഷിച്ചും ബഹുദൂരം നമുക്ക് സഞ്ചരിക്കാനാവില്ല.

മത സംഘടനകള്‍ പൊതുനന്മയ്ക്ക് ഉതകുന്ന പദ്ധതികള്‍, ലാഭം പ്രതീക്ഷിക്കാത്ത ഇത്തരം സംരംഭങ്ങള്‍ ഇവയ്ക്കു മാത്രം അനുമതി നല്‍കുകയും, ആദായം ഉണ്ടാക്കുന്ന പദ്ധതികളില്‍ നിന്നും നികുതി ഈടാക്കുകയും വേണം. ഭക്തസംഘടനകള്‍ കോര്‍പറേറ്റ് സംഘടനകളെപ്പോലെ പ്രവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികള്‍ കൊണ്ടുവരേണ്ടതുണ്ട്. പകരം വ്യക്തിഗതമായ മുതല്‍മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും, നികുതിയിളവുകള്‍ നല്‍കുകയുമാണ് വേണ്ടത്. അതിനു കക്ഷിഭേദമെന്യേ പൊതുനന്മയ്ക്കായി ചിന്തിക്കുന്ന ഒരു ചര്‍ച്ചാവേദി ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളം എന്താണ് ചിന്തിക്കുന്നത്, കേരളം എങ്ങനെ ജീവിക്കുന്നു എന്ന അടിസ്ഥാന ചോദ്യം ചോദിക്കാനുള്ള ശേഷിയും, ഇച്ഛാശക്തിയുമാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.
Join WhatsApp News
Vayanakkaran 2015-12-03 14:13:05
The above article the title, the contents do not make any sense at all. Every thing conflicting and contradictory. What is the real message to the readers? Where are standing in Mani's case or waht Isac says. No stable opinion or analysis. As a reader just waste of my time.
SchCast 2015-12-04 11:15:23

SchCast.

Since Vayanakaran brings out relevant comments and creative suggestions, I went back and read the article once agian. I cannot understand what Vayanakkaran is missing. The 'moral' of the story is very clear and obvious. The author is emphasizing the fact that our focus should not be politics alone, but more importantly on economics.

There are a number of economies (nations) right before our sight that went bankrupt due to ecessive budgeting and spending. Argentina is one prime example and Cypress is the new addition to the pack. We are all aware of what happened to Greece. Even when the people want to get out of the European Union, the government could not because of the excessive borrowing it made from international bodies. The author is correct in warning of a situation in the future for Kerala (India).

The author is also pointing a finger at the religious organizations whose main purpose should be helping those who are 'afflicted and in need'. However, more and more, they (the religious leaders) have put on a corporate outfit and using their members in order to maintain a luxurious life style for themselves. It has to be questioned and like the author suggested, democratic forums to discuss the same should take place.


Korason 2015-12-04 12:03:27
പ്രിയ വായനക്കാര,  മാറി മറിഞ്ഞു വരുന്ന കേരള വികസന പത്രം വെളിവാക്കുന്നത് വികസനം എന്നത് കടം വാങ്ങി വികസിക്കുക എന്നത് മാത്രമാണ്. ഒരു മുന്നണിക്ക് അഞ്ചു വര്ഷത്തെ മുന് കാഴ്ച മാത്രമാണ് ഉള്ളത്. ഇതു എത്തി നില്കുന്നത് മാണിയിസം എന്ന പ്രതിഭാസത്തിലാണ്.  വരുമാനം കാണാതെയുള്ള വികസനം തകരും , ഉദാഹരണം സൈപ്രസ്. കേരളത്തിനു എന്താണ് വേണ്ടത് ? അശാത്രീയമയ വികസനത്തിന് ഒരു ചൂണ്ടുവിരൽ !!!
പ്രതികരിച്ചതിന് നന്ദി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക