Image

ബജറ്റ് മാര്‍ച്ച് മധ്യത്തില്‍ അവതരിപ്പിച്ചേക്കും: പ്രണബ് മുഖര്‍ജി

Published on 25 January, 2012
ബജറ്റ് മാര്‍ച്ച് മധ്യത്തില്‍ അവതരിപ്പിച്ചേക്കും: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിച്ചേക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ അടുത്തമാസം ആദ്യവാരം മന്ത്രിസഭാ സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് 31 ആണ് പരിഗണനയിലുള്ള മറ്റൊരു തീയതി. മാര്‍ച്ച് ഒന്‍പതു വരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അതിനു ശേഷം മാത്രമേ രാഷ്ട്രപതി ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുള്ളൂവെന്നും പ്രണബ് വിശദീകരിച്ചു.

വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരെ വിചാരണ ചെയ്യുമോ എന്ന ചോദ്യത്തിന് നടന്നുവരുന്ന നിയമനടപടികളുടെ ഭാഗമാണ് അതെന്നായിരുന്നു മറുപടി. അതേ സമയം,വൊഡാഫോണ്‍ നികുതി കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. സര്‍ക്കാര്‍ ഇതേക്കുറിച്ചു പഠിക്കുമെന്ന് പറഞ്ഞ് പ്രണബ് ഒഴിഞ്ഞുമാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക