ചാത്തന്നൂര്‍: കായംകുളം കരീലക്കുളങ്ങരയില്‍ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ പത്തു വീലുള്ള ലോറിയുമായി ഡ്രൈവര്‍ കൊല്ലം ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ആലത്തൂര്‍ എരണിക്കല്‍ ഹൗസില്‍ അബ്ദുല്‍ സലാമാണു കീഴടങ്ങിയത്. കെഎല്‍ 06 ഇ 7867 ആണു വാഹനത്തിന്റെ നമ്പര്‍. ഇയാളെ പിന്നീടു കരീലക്കുളങ്ങര പൊലീസിനു കൈമാറി.
ലോറിയിടിച്ച് കായംകുളം പത്തിയൂര്കാലാ ചൈത്രത്തില്‍ അശോക് കുമാറിന്റെ മകന് അനൂപ് (18), സഹോദരന് അച്ചു (15), പത്തിയൂര്കാലാ മാഴൂര്‍ പടീറ്റതില്‍ പ്രേംകുമാറിന്റെ മകന് പ്രമോദ് (16) എന്നിവരാണ് മരിച്ചത്.