Image

കാപ്‌സ്യൂള്‍ ! (കവിത: സോയ നായര്‍)

Published on 09 March, 2016
കാപ്‌സ്യൂള്‍ ! (കവിത: സോയ നായര്‍)
തിരക്ക്­ ചക്രം ചവിട്ടുന്ന
ശരീരയന്ത്രങ്ങളുടെ
നെട്ടോട്ടങ്ങളില്‍ കൂടുന്ന
ബാങ്ക്ബാലന്‍സും
കുറയുന്ന കുടുംബബന്ധങ്ങളും..

വിശപ്പിന്റെ ഇരുട്ടിനാലും,
ലഹരിതിമിരത്തിനാലും,
വിഷഫലങ്ങളാലും
വെല്ലുവിളിക്കു
വിധേയനാകും ആരോഗ്യം..

ഇത്തിള്‍ക്കണ്ണിയായ്­
പടര്‍ന്നു പന്തലിച്ച്­
കരിച്ചെടുക്കുന്ന
സ്വപ്നങ്ങളുടെ,
മാത്യത്വത്തിന്റെ,
അവയവങ്ങളിലെ
ശേഷിപ്പുകളായി
കരിമ്പടവടുക്കള്‍..

കറിവേപ്പിലയായ്­
കടപുഴക്കിയെറിഞ്ഞിട്ടും
പ്രതീക്ഷയുടെ നിറഞ്ഞ
മിഴികളുമായി
നാലുചുവരുകള്‍ക്കുള്ളില്‍
വിതുമ്പും വാല്‍സല്യവാര്‍ദ്ധക്യം..
ലോകഭേരിമുഴക്കി
രാഷ്ട്രത്തിന്‍ അച്ചുതണ്ടായീ
പെണ്ണും,ചുംബനവും, പീഡനവും
പിന്നെ വര്‍ഗ്ഗീയതയും..

എന്നിട്ടും കരയാതെ,
കേരളമെന്ന
കൊച്ചു ക്യാപ്‌സൂളിനുള്ളില്‍
വരളുന്ന പുഴകള്‍ക്ക്­ മീതെ,
വയലിന്റെ നട്ടെല്ലിനു മീതെ,
കടലിന്റെ കരളിലൂടെ
പായുകയാണു
ഇപ്പോഴും ന­മ്മള്‍ !
കാപ്‌സ്യൂള്‍ ! (കവിത: സോയ നായര്‍)
Join WhatsApp News
വിദ്യാധരൻ 2016-03-09 18:04:51
എവിടെയാണ് മനുഷ്യനു 
പിഴവ് സംഭവിച്ചത് ?
എന്നാണു ബന്ധങ്ങൾ ഉലയാൻ 
തുടങ്ങിയത് ?
ദാരിദ്ര്യത്തിലും സമ്പന്നതയിലും 
എന്തുകൊണ്ട് മദ്യം
അത്താണി ആകുന്നു ?
എവിടെ വച്ചാണ് മനുഷ്യനു 
അമ്മയെയും സഹോദരിയേയും 
മകളെയും തിരിച്ചറിയാൻ 
കഴിയാതെ പോയത് ?
എന്നാണു മാതാപിതാക്കളെ 
കറിവേപ്പലയായി പുറത്തേക്ക് 
വലിച്ചെറിയാൻ തുടങ്ങിയത് ?
എന്നാണ് മനുഷ്യന് 
ധര്‍മ്മാധര്‍മ്മവിവേചനം 
നഷ്ടം ആയതു ?
ബാങ്ക് ബാലൻസ് കൂടിയപ്പോഴോ ?
അതോ ബാലൻസ് തെറ്റിയപ്പോളോ?
ഉത്തരം തേടി ഞാനും 
ഒരു വൃദ്ധനായിരിക്കുന്നു. 
ഏതോ നിഴലുകൾ എന്നെ 
പിന്തുടരുന്നു . 

ചിന്തോദ്ദീപകമായ കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക