Image

കോട്ടയം അതിരൂപതയ്ക്ക് ആഗോള അജപാലനാധികാരം അനിവാര്യം

ജീനോ കോതാലടില്‍ Published on 21 March, 2016
കോട്ടയം അതിരൂപതയ്ക്ക് ആഗോള അജപാലനാധികാരം അനിവാര്യം
ചിക്കാഗോ : കോട്ടയം അതിരൂപതയ്ക്ക് ആഗോള അജപാലനാധികാരം ഇന്നിന്റെ ആവശ്യമാണെന്ന് ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി) ലീഡര്‍ സിറിയക് പുത്തന്‍പുരയില്‍ പ്രസ്താവിച്ചു. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി സംഘടിപ്പിച്ച ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍ എന്നീ പിതാക്കന്മാരുടെ അനുസ്മരണ സമ്മേളനവും മ്യൂസിക്കല്‍ നൈറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിറിയക് പുത്തന്‍പുരയില്‍. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. സേക്രട്ട് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. അബ്രഹാം മുത്തോലത്ത് പ്രാര്‍ത്ഥനാ ശുശ്രൂഷയും അനുഗ്രഹപ്രഭാഷണവും നടത്തി. ജോബ് മാക്കീല്‍ അനുസ്മരണ പ്രസംഗം നടത്തി.

വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് നന്ദിയും പറഞ്ഞു. സെക്രട്ടറി ജീനോ കോതാലടിയില്‍ എം.സി ആയിരുന്നു. ലിഡിയ മ്യാല്‍ക്കരപ്പുറത്ത് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കെ.സി.എസ് ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കല്‍, ആര്‍.വി. പി. റ്റിനു പറഞ്ഞാട്ട്, ഡെന്നി പുല്ലാപ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മജോ ഓട്ടപ്പള്ളില്‍, ജോണ്‍ ഇലക്കാട്ട്, ജോര്‍ജ് പുതുശേരില്‍, സിബു കുളങ്ങര എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട സംഗീത സന്ധ്യക്ക് ഷാബിന്‍ കുരുട്ടുപറമ്പില്‍, ലിഡിയ മ്യാല്‍ക്കരപ്പുറത്ത്, അന്ന മാക്കീല്‍, ജീവന്‍ തോട്ടിക്കാട്ട്, അമലു മാക്കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


photo:
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി സംഘടിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണ സമ്മേളനവും മ്യൂസിക്കല്‍ നൈറ്റും ഡി.കെ.സി.സി ലീഡര്‍ സിറിയക് പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) ജോണ്‍ ഇലക്കാട്ട്, ജീനോ കോതാലടിയില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മജോ ഓട്ടപ്പള്ളില്‍, ജോബ് മാക്കീല്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി, ഫാ. അബ്രഹാം മുത്തോലത്ത്, സിബു കുളങ്ങര, സണ്ണി ഇടിയാലില്‍, ജോര്‍ജ് പുതുശേരില്‍, ഷാബിന്‍ കുരുട്ടുപറമ്പില്‍, സക്കറിയ ചേലയ്ക്കല്‍, റ്റിനു പറഞ്ഞാട്ട്, ഡെന്നി പുല്ലാപ്പള്ളില്‍, റോയി നെടുംചിറ എന്നിവരാണ് സമീപം 
കോട്ടയം അതിരൂപതയ്ക്ക് ആഗോള അജപാലനാധികാരം അനിവാര്യം
Join WhatsApp News
Sknirappathu 2016-03-21 13:50:04
ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ സിറിയക്ക് ചേട്ടാ ! ഇതു നടപ്പിലാക്കാൻ താങ്ങളെ പ്പോലെ ള്ളവർ എന്തുചെയ്യിതു ? നേതാക്കാൻമ്മാർ മൈക്കിലൂടെയുള്ള വീരവാദങ്ങൾ നിർത്തി പ്രവർത്തികളിലൂടെയുള്ള ക്നാനായ സ്നേഹമാണാവശ്യം
Jack Daniel 2016-03-21 17:31:03
We are One in The Spirit, 
We are One in The Spirit. 
We are One in The Spirit, 
We are One in The Spirit. 
And we pray that all unity may one day be restored.

Chorus 
And they'll know we are Kananaaya  buy our spirit, 
buy our Spirit, 
Yes they'll know we are Kananaaya by our spirit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക