Image

കട്ടന്‍ചായയും പരിപ്പുവടയും: പ്രസ്താവനയില്‍ ഉറച്ച് ഇ.പി. ജയരാജന്‍

Published on 28 January, 2012
കട്ടന്‍ചായയും പരിപ്പുവടയും: പ്രസ്താവനയില്‍ ഉറച്ച് ഇ.പി. ജയരാജന്‍
തിരുവനന്തപുരം: കട്ടന്‍ചായയും പരിപ്പുവടയും കൊണ്ടു മാത്രം പ്രവര്‍ത്തിക്കാനാകില്ലെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു സിപിഎം നേതാവ് ഇ.പി.ജയരാജന്‍. പണ്ടിതു പറഞ്ഞപ്പോള്‍ മാധ്യങ്ങള്‍ വലിയ വിഷയമാക്കി. അതൊരു വസ്തുതയായിരുന്നു. കാലം മാറിയെന്ന് ഉദ്ദേശിച്ചു നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വലിയ വിഷയമാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച ഉള്‍ക്കൊളളണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ മാധ്യമശില്‍പ ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക