ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ സ്റ്റേറ്റ് സെനറ്റര്‍ പ്രൈമറിയില്‍ ജോണ്‍ സാബറ്റീന
ജയിച്ചു. തോക്കു സംസ്കാരത്തിനെതിരെ നവീന വികസനാശയങ്ങളുമായി മലയാളികളുടെ വോട്ടുകള്‍
അദ്ദേഹം ഈ ഇലക്ഷനില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിലവില്‍ പെന്‍സില്‍വേനിയാ സ്റ്റേറ്റ്
സെനറ്റിലെ ഡെമോക്രാറ്റിക് മെംബറാണ് സാബറ്റീന. ഡിസ്ട്രിക്ട് 5 നെ
പ്രതിനിധീകരിക്കുന്നു. മുന്‍പ്, 10 വര്‍ഷക്കാലം പെന്‍സില്‍വേനിയ ഹൗസ്
റെപ്രസന്റേറ്റിവ് ആയിരുന്നു.
താഴെപ്പറയുന്നവയാണ് സാബറ്റീനയുടെ
വീക്ഷണങ്ങള്‍: ഗണ്‍ കണ്ട്രോള് വഴി കൂടുതല്‍ നന്മ ഉറപ്പാക്കാന്‍ പറ്റും. നമ്മുടെ
കുട്ടികളാണ് നമ്മുടെ യഥാര്‍ത്ഥ നിക്ഷേപം. അവര്‍ക്ക് കൃത്യവും ആധുനികവും
നന്മനിറഞ്ഞതുമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്കാന് സാധിക്കണം. നികുതി
വര്‍ദ്ധിപ്പിക്കാതെയുള്ള മാര്‍ക്ഷങ്ങള്‍ കണ്ടെത്തണം.
ഡെലവേര്‍ നദിയുടെ
സംരക്ഷ ഉറപ്പാക്കുന്നവിധത്തിലുള്ള ശാസ്ത്രീയ ആധുനികവത്ക്കരണം ആവശ്യമാണ്.
പെന്‍സില്‍വേനിയയിലെ വാട്ടര്‍ ഫ്രണ്ട് ഡെവലപ്മെന്റ് പദ്ധതിയ്ക്കു വേണ്ടി ശക്തമായി
നിലകൊള്ളുന്നു. ഫിലഡല്‍ഫിയ കുടുംബ സൗഹൃദ റിക്രിയേഷണല്‍ കേന്ദ്രങ്ങള്‍ക്കും
വികസനോന്മുഖ നിക്ഷേപ പദ്ധതികള്‍ക്കും നല്ല വേദിയായി ഫിലഡല്‍ഫിയ പ്രദേശങ്ങളിലെ
സമൃദ്ധമായ നദികളും അരുവികളും നീര്‍ച്ചാലുകളും പ്രദാനം ചെയ്യുന്ന സൗകര്യങ്ങളെ
വളര്‍ത്തി ഉപയുക്തമാക്കണം.
സ്റ്റ്രീറ്റ്സ് ആന്റ് പബ്ലിക് ഓഫ്് വേ,
വാട്ടര്‍ ഫ്രണ്ട് പാര്‍ക്കുകള്‍, പൂന്തോപ്പുകള്‍, ഓപ്പണ്‍ സ്പേസസ്, പബ്ലിക്
യൂട്റ്റിലിറ്റിസ്, മണ്ണൊലിപ്പ് നിയന്ത്രണം, സ്റ്റോമ് വാട്ടര്‍ മാനേജ്മെന്റ്,
വാട്ടര്‍ ട്രാന്‍സ്പോര്‍ടേഷന്‍, വാട്ടര്‍ ട്രാന്‍സിറ്റ് ലാന്റിങ്ങ്, ബോട്ട്
ഡോക്കിങ്ങ് എന്നിങ്ങനെ വിവിധ സാദ്ധ്യതകള്‍ ഉണ്ട്. ഗതാഗത സൗകര്യങ്ങളെ കൂടുതല്‍
കൂടുതല്‍ മെച്ചപ്പെടുത്തണം, പരിഷ്ക്കരിക്കണം.