Image

സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി

Published on 11 May, 2016
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. 1978ല്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് എ.എ.പി ഉന്നയിച്ചിരിക്കുന്നത്.

1978ല്‍ ബിരുദം നേടിയ മറ്റ് ആളുകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ കൈകൊണ്ട് എഴുതിയിരിക്കുമ്പോള്‍ മോദിയുടേത് മാത്രം എങ്ങനെയാണ് കംപ്യൂട്ടര്‍ അച്ചടിയായതെന്ന് എ.എ.പി നേതാവ് അശുതോഷ് ചോദിച്ചു. തന്നെയുമല്ല, മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന സര്‍വകലാശാല ലോഗോ ആധുനിക ഫോണ്ടിലുള്ളതാണെന്നും, നേരെ മറിച്ച് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പഴയ ഫോണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. 

മോദിയുടെ സര്‍ട്ടിഫിക്കറ്റുകളും പരീക്ഷാ നമ്പറും റോള്‍ നമ്പറുമൊക്കെ സ്ഥിരീകരിച്ചെന്ന് പറഞ്ഞ സര്‍വകലാശാല, പക്ഷെ മുന്‍പ് വന്ന വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്, ഇത്ര പഴക്കമുള്ള രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണെന്നും എ.എ.പി ചൂണ്ടിക്കാട്ടി. 

സര്‍വകലാശാല ഇന്ത്യയുടെ ഭരണഘടനയോടാണ് നീതി പുലര്‍ത്തേണ്ടതെന്നും, അല്ലാതെ ഭരിക്കുന്ന പാര്‍ട്ടിയോടല്ലെന്നും എ.എ.പി ആവശ്യപ്പെട്ടു. 

Join WhatsApp News
Vayanakkaran 2016-05-11 10:49:48
That is true. In 1978 there was no real computer world. So, we can reasonally believe that certificate was created for the said high powered celebrity by the university under high pressure. In modern times also people get doctorates, awards, ponnadas all with high pressure, money and power. So, myself this Vayanakkaran do not believe in so called Doctors' PHD convocation or even literary award ceremoney etc.Many are fake.
Joseph Padannamakkel 2016-05-11 15:36:27
    
എ ഐ പി പാർട്ടിക്കാർ ദൽഹി  യൂണിവേഴ്സിറ്റിയെപ്പറ്റി പറയുന്ന വിവരങ്ങൾ  തീർത്തും ശരിയല്ല.  ആരോപണങ്ങൾ  പ്രധാനമന്ത്രിയ്ക്കെതിരായി തൊടുത്തുവിടുന്നത്  പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് നേതാക്കന്മാർക്ക് പ്രധാന വാർത്തകളിൽ തെളിഞ്ഞു നിൽക്കുന്നതിനായിരിക്കാം. ഗുജറാത്തിൽ മൂന്നു പ്രാവിശ്യം മുഖ്യമന്ത്രിയായിരുന്നപ്പോഴും വാശിയേറിയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോഴും മോഡിയുടെ വ്യാജ ഡിഗ്രിയെപ്പറ്റി ആർക്കും പരാതിയുണ്ടായിരുന്നില്ല.

 വിശ്വവിഖ്യാതമായ ദൽഹി സർവ്വകലാശാല കേന്ദ്ര സർക്കാരിന്റെ നേരിട്ടു കീഴിലുള്ളതാണ്. ദൽഹി യൂണിവേഴ്സിറ്റി ശ്രീ മോഡിയുടെ ഡിഗ്രീ വ്യാജമല്ലെന്നു പറയുമ്പോൾ അതിൽ കൂടുതൽ തെളിവുകൾ എന്തിനാണ്?തികച്ചും തെരഞ്ഞെടുപ്പു തന്ത്രങ്ങളെന്നുമാത്രമേ പറയാൻ സാധിക്കുള്ളൂ.   മാത്രവുമല്ല  ആദ്മി പാർട്ടി ഭാവിയിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ  യൂണിവേഴ്സിറ്റിയുടെ പൊള്ളയായ പ്രസ്താവനകൾ വെളിച്ചത്തു വരും. അത്തരം ഒരു സാഹചര്യത്തിന് ദൽഹി സർവകലാശാല ഇന്ന് ഒരുമ്പെടുമെന്നും തോന്നുന്നില്ല. 

രാജ്യത്ത് നൂറു നൂറായിരം പ്രശ്നങ്ങളുള്ളപ്പോൾ ഒരു രാഷ്ട്രീയക്കാരന്റെ ഡിഗ്രീ പ്രശ്നമാക്കേണ്ടതില്ല. ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിജിക്കും ഡിഗ്രീയുണ്ടായിരുന്നില്ല. ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമെന്ന് വിചാരിച്ച കാമരാജ നാടാർ പ്രൈമറി സ്കൂൾ കടന്നിട്ടില്ലായിരുന്നു. 

1969-ൽ അലിഗഡ് മുസ്ലിം യൂണിവെഴ്സിറ്റിയിൽ നിന്ന്  എനിക്കുകിട്ടിയ മാസ്റ്റെഴ്സ് ഡിഗ്രിയുടെ മാർക്ക് ലിസ്റ്റ്  കമ്പ്യൂട്ടർ പേപ്പറിലായിരുന്നു.  ഇന്ത്യയിൽ ആദ്യമായി   കമ്പ്യൂട്ടർവല്ക്കരിച്ച രണ്ടു യൂണിവേഴ്സിറ്റികൾ ഡൽഹിയും അലിഗറുമായിരുന്നു. വിശാലമായ ഒരു ഹാൾ നിറയെ യൂണിവെഴ്സിറ്റിയുടെ വീതിയും നീളവുമുള്ള കമ്പ്യൂട്ടർ ഡിസ്ക്കുകകൾ ഫയൽ ചെയ്തിരിക്കുന്നത് ഓർക്കുന്നുണ്ട്.  അലിഗഡ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറും അന്ന് ഇന്ത്യൻ പ്രസിഡണ്ടുമായിരുന്ന  സക്കീർ ഹുസൈൻ യൂണിവെഴ്സിറ്റിയിൽ വന്നപ്പോൾ ഈ രണ്ടു യൂണിവെഴ്സിറ്റികളിലെ കമ്പ്യൂട്ടർ വല്ക്കരണം  പ്രത്യേകം ഊന്നി പറഞ്ഞതും ഓർമ്മിക്കുന്നു.  

വർഷങ്ങൾക്കുശേഷം അമേരിക്കയിൽ വന്നു കഴിഞ്ഞ് പഠനകാര്യത്തിനായി പഠിച്ച യൂണിവേഴ്സിറ്റികളിൽ നിന്നും എനിയ്ക്ക്  ട്രാൻസ്ക്രിപ്റ്റ്  സർട്ടിഫിക്കേറ്റുകൾ  വേണ്ടി വന്നു. കേരളത്തിലേയ്ക്ക് സർട്ടിഫിക്കേറ്റുകളുടെ കോപ്പികൾക്കായി  പല കത്തുകളയച്ചിട്ടും ആരും മറുപടി തന്നില്ല. അന്ന് അലിഗറിൽ നിന്നും കിട്ടിയ കമ്പ്യൂട്ടർ ട്രാൻസ്ക്രിപ്റ്റിലെയും മാർക്ക്‌ ലിസ്റ്റിലെയും  ഫോണ്ട് അസ്സൽ മാർക്കുലിസ്റ്റിൽനിന്നും  ഒന്നുകൂടി നവീകരിച്ചതായിരുന്നു.  യൂണിവേഴ്സിറ്റി ഡിഗ്രി പേപ്പർ കോട്ടൺകൊണ്ടും ലിനൻ ഫൈബർ കൊണ്ടും   ഉണ്ടാക്കിയതായിരുന്നു. കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഡിഗ്രി പേപ്പർ അതേ തിളക്കത്തിൽ തന്നെ എന്റെ കൈവശമുണ്ട്. കറൻസി പോലെ പേപ്പറിനുള്ളിൽ  യൂണിവേഴ്സിറ്റിയുടെ പേരും എമ്പ്ലവും കാണാം. അത് ആർക്കും എളുപ്പത്തിൽ അസൽപോലെ വ്യാജനാക്കാനും സാധിക്കില്ല.  ഡിഗ്രിക്കുപയോഗിക്കുന്ന പ്രത്യേക തരം പേപ്പർ മാർക്കറ്റിൽ കിട്ടുകയുമില്ല. ദൽഹി യൂണിവെഴ്സിറ്റിയും അത്തരം നിലവാരമുള്ള ഡിഗ്രികളായിരിക്കും അക്കാലങ്ങളിൽ കൊടുത്തിരുന്നത്. മോഡിയുടെ കൈവശമുള്ളത്‌  വ്യാജ ഡിഗ്രിയെങ്കിൽ ഏതു വിദഗ്ദ്ധനും നിഷ്പ്രയാസം അത് തെളിയിക്കാൻ സാധിക്കും.
Indian 2016-05-11 22:08:30
If such a thing was about a Congressman, you can imagine what hell the RSS-BJP people will create. They even now question the educational qualifications of Rahul and denigrate Sonia. such people deserve no decency.
Modi's degree is not important. But we want to know if it is a fraud, which is crime
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക