Image

പീഡിപ്പിച്ചത് നാലിടങ്ങളില്‍ വെച്ച് –സരിത

Published on 13 May, 2016
പീഡിപ്പിച്ചത് നാലിടങ്ങളില്‍ വെച്ച് –സരിത
കൊച്ചി: ഡല്‍ഹിയിലെ കേരള ഹൗസിലും ക്‌ളിഫ് ഹൗസിലും മന്ത്രി അനില്‍ കുമാറിന്റെ റോസ് ഹൗസിലും ലെ മെറിഡിയന്‍ ഹോട്ടലിലുമാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സരിത എസ്. നായര്‍. മന്ത്രി എ.പി. അനില്‍ കുമാറും മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും കെണിയില്‍പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സോളാര്‍ കമീഷന് തെളിവുകള്‍ കൈമാറിയശേഷം മാധ്യമങ്ങളോട് സരിത പറഞ്ഞു. കെ.സി. വേണുഗോപാലിനുവേണ്ടി മന്ത്രി എ.പി. അനില്‍ കുമാറാണ് കെണിയൊരുക്കിയത്. കെ.സി. വേണുഗോപാലുമായി ഒരു വര്‍ഷം ശീതസമരത്തിലായിരുന്നു. എ.പി. അനില്‍ കുമാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ചില സോളാര്‍ പദ്ധതികള്‍ക്കായി സമീപിച്ചപ്പോള്‍ മാന്യമായാണ് ഇടപെട്ടത്. ഈ വിശ്വാസമുള്ളതുകൊണ്ടാണ് കമ്പനിയുടെ കോഴിക്കോട് എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയെ വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍, കേന്ദ്രമന്ത്രി ഉദ്ഘാടനച്ചടങ്ങിന് വരണമെങ്കില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടിവരുമെന്നതായിരുന്നു സ്ഥിതി.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയതുമായി ബന്ധപ്പെട്ട് ഹര്‍ത്താലുണ്ടായ ദിവസം എ.പി. അനില്‍ കുമാറിന്റെ പി.എ ഫോണില്‍ വിളിച്ച് മന്ത്രി വീട്ടിലേക്ക് വരാനാവശ്യപ്പെട്ടതായി അറിയിച്ചു. ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തിയപ്പോള്‍ പുറത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. റോസ് ഹൗസില്‍ കെ.സി. വേണുഗോപാല്‍ മാത്രമാണുണ്ടായിരുന്നത്. അവിടെവെച്ചാണ് കെ.സി. വേണുഗോപാല്‍ ശാരീരികമായി ഉപദ്രവിച്ചത്. പിന്നീട് ഡല്‍ഹിയില്‍വെച്ചും കൊച്ചിയിലെ ലെ മെറിഡിയനില്‍വെച്ചും ഉപദ്രവിക്കപ്പെട്ടു. റോസ് ഹൗസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൂടെയുണ്ടായിരുന്ന മാനേജരാണ്. അദ്ദേഹത്തിന് ഭയമുള്ളതിനാലാണ് അക്കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍, അന്ന് ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ താന്‍ വാങ്ങിവെച്ചതുകൊണ്ടാണ് കമീഷനില്‍ ആ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാനായത്. തനിക്കെതിരെ കെ.സി. വേണുഗോപാല്‍ മാനനഷ്ടക്കേസ് കൊടുത്തതുകൊണ്ടാണ് സ്വകാര്യതയെ ബാധിക്കുമെങ്കിലും നിവൃത്തിയില്ലാത്തതിനാല്‍ ഈ തെളിവുകള്‍ കൈമാറിയതെന്നും സരിത പറഞ്ഞു.
ജിക്കുമോന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സമര്‍പ്പിച്ചവയിലുണ്ട്. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍, മോന്‍സ് ജോസഫ് എം.എല്‍.എ വഴി സമര്‍പ്പിച്ച സോളാര്‍ തെരുവുവിളക്ക് പദ്ധതി വിശദാംശങ്ങള്‍, മുഖ്യമന്ത്രിക്കെതിരായി ഡല്‍ഹി കോടതിയിലുള്ള കേസിന്റെ വിശദാംശങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് ടെനി ജോപ്പനും എന്‍. സുബ്രഹ്മണ്യവും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളുടെ വിവരങ്ങള്‍, ബെന്നി ബഹനാന്‍സരിതയുടെ ബന്ധു വിനുകുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മസരിത നായര്‍ എന്നിവരുടെ സംഭാഷണം, സരിതയുടെ ശബ്ദം, വിനുകുമാറിന്റെ ശബ്ദം, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി മുഖേന സമര്‍പ്പിച്ച സോളാര്‍ പദ്ധതി നിര്‍ദേശം സംബന്ധിച്ച വിശദാംശങ്ങള്‍, അനര്‍ട്ട്, സുരാന എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യവുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളാണ് സരിത കമീഷന് കൈമാറിയത്. 

മുഖ്യമന്ത്രി തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. അത് മറ്റൊരാളുടെ കൈവശമാണ്. അവര്‍ അത് രണ്ടുദിവസത്തിനകം നേരിട്ടോ താന്‍ മുഖേനയോ കമീഷനില്‍ സമര്‍പ്പിക്കും. ആ ദൃശ്യങ്ങളുടെ ഫോട്ടോയും ഉണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍തന്നെയാണ് ഫോട്ടോ എടുത്തിട്ടുള്ളതെന്നും സരിത പറഞ്ഞു. 
(Madhyamam)
Join WhatsApp News
veeran 2016-05-13 15:45:30
സരിത അവര്‍ക്കൊക്കെ വഴങ്ങിക്കൊടുത്തു. ഓരോ കാര്യം സാധിക്കാന്‍ അതാണു എളുപ്പമെന്നു കണ്ടു. അതെങ്ങനെ പീഡനമാവും? എന്നിട്ടു അതിന്റെ വീഡിയോ എടുത്ത് വച്ചാല്‍ നാട്ടുകാര്‍ എന്തു വേണം?
അകെ പറയാവുന്നത് മന്ത്രി അനാശാസ്യത്തിനു പോയി എന്നാണു. അതു വ്യക്തിപരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക