Image

വേണം ഭരണതുടര്‍ച്ച; എന്തുകൊണ്ട്?(സജി കരിമ്പന്നൂര്‍, ഐ.എന്‍.ഓ.സി, കേരള ചാപ്റ്റര്‍ പി.ആര്‍.ഒ.)

സജി കരിമ്പന്നൂര്‍(പി.ആര്‍.ഒ.) Published on 13 May, 2016
വേണം ഭരണതുടര്‍ച്ച; എന്തുകൊണ്ട്?(സജി കരിമ്പന്നൂര്‍, ഐ.എന്‍.ഓ.സി, കേരള ചാപ്റ്റര്‍ പി.ആര്‍.ഒ.)
വിവാദങ്ങള്‍ പോലെ ഇത്രയേറെ വികസനവും നടന്ന കാലഘട്ടം കേരള ചരിത്രത്തില്‍ നാടാടെയാണ്, ഇന്ന് സംഘടിത വികസനത്തിലും, നിയമവാഴ്ചയിലും, കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ 'വികസനവും കരുതലും' വെറും പ്രചരണ ആയുധമല്ലെന്ന് കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധവികാരമുണ്ടെന്ന് പ്രതിപക്ഷത്തിനു പോലും പറയാനാവാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്.

1980 മുതലാണ് ഇന്നത്തെ രീതിയിലുള്ള ഇടത്, വലത് മുന്നണീ സംവിധാനം നിലവില്‍ വന്നത്. പ്രതിപക്ഷത്തിരിക്കുന്ന ഇടതുമുന്നണിയ്ക്ക് അനായാസം ജയിച്ചുകയറാമെന്ന ശുഭപ്രതീക്ഷ തീരെയില്ല. കാരണം അരുവിക്കര തെരഞ്ഞെടുപ്പ്തന്നെ. ഭരണപക്ഷം അന്ന് ആരോപണങ്ങളുടെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയായിരുന്നു.

വിഴിഞ്ഞം പദ്ധതി, സരിതനായര്‍ കേസ്, ബാര്‍കോഴ, ഇവയെല്ലാം ആയുധമാക്കി പ്രതിപക്ഷം അന്ന് ശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. കേരളത്തിലെ പ്രബുദ്ധമായ ജനത ഇത് വിശ്വസിച്ചിരകുന്നു എങ്കില്‍ അവിടെ ശബരിനാഥ് പരാജയപ്പെടുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസ്തുത പ്രത്യാരോപണങ്ങള്‍ കൊണ്ട് ഗവണ്‍മെന്റിനെ വരിഞ്ഞു മുറുക്കുന്നത്. പാഴ് വേലയാണെന്ന് ഇടതുപക്ഷത്തിന് നന്നായറിയാം.

കേരളം രണ്ട് ദശാബ്ദമായി കാത്തിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, സാദ്ധ്യമായി. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രാരംഭ പരിപാടികള്‍ നടപ്പിലാക്കുകയും റണ്‍വേയില്‍ വിമാനം ഇറക്കുകയും ചെയ്തു. കൊച്ചിയില്‍ കേരളത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പൂര്‍ത്തിയായി. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കരമന കളിയിക്കാവിള റോഡ് വികസനം പൂര്‍ത്തിയായി. സ്മാര്‍ട്ട് സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം മുഴുവന്‍ സൗജന്യ 'വൈഫൈ' എന്ന പ്രഖ്യാപനം ഐടി മേഖലയിലേക്ക് പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കും. 

എണ്ണിയാലൊടുങ്ങാത്ത വികസന കുതിപ്പുകള്‍ ഇങ്ങനെ തുടരുമ്പോഴും, പൊതുജന സമ്പര്‍ക്ക പരിപാടികള്‍ക്ക് മുഖ്യമന്ത്രി എന്നു മുന്‍ഗണന കൊടുത്തിരുന്നു.
ദീര്‍ഘ വീക്ഷണത്തോടുകൂടിയ ഇത്തരം കര്‍മ്മ പരിപാടികളുടെ സാക്ഷാത്കരത്തിന് ഒരു തുടര്‍ഭരണം കൂടിയേതീരൂ. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഭരണമുന്നണിയാണ് വിജയിച്ചത്. ഇതില്‍ എല്‍.ഡി.എഫി.ന്റെ സിറ്റിംഗ് സീറ്റും ഉള്‍പ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും, യു.ഡി.എഫി.നു മേല്‍ക്കൈ ലഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിച്ചു തെരഞ്ഞെടുപ്പുകളിലെല്ലാം ജനം എല്‍.ഡി.എഫിനെ അകറ്റി നിര്‍ത്തി.

മദ്യനയം ഗവര്‍മെന്റിന് ദോഷമായി ബാധിച്ചിട്ടില്ല എന്നാണ് പരക്കെയുള്ള അഭിപ്രായ സര്‍വ്വെ വെളിവാക്കുന്നത്. വിശകലനങ്ങളും പ്രവചനങ്ങളും വികൃതിയായി നടക്കുന്നു എങ്കിലും യു.ഡി.എഫിനുള്ളില്‍ വിള്ളല്‍ വീഴ്ത്താന്‍ യുഡിഓഫിന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് കൗതുകരമായ ഒരു വസ്തുതയാണ്.

2011 ല്‍ നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 72 ഉം എല്‍.ഡി.എഫിനു 68 ഉം നീറ്റുകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവുകളാണ് പരാജയകാരണം എന്ന് ഇടതുപക്ഷം അന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ചലനങ്ങളാണ് വീണ്ടും കേരളത്തില്‍ നടന്നത്. പാറശാലയിലും, നെയ്യാറ്റിന്‍കരയിലും നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. സി.പി.എം.- ല്‍ ഉള്‍പ്പോര് വിതച്ചത്. പാറശാലയില്‍ സിറ്റിംഗ് എം.എല്‍.എ.ആയിരുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍- തങ്കപ്പന്‍ മല്‍സരിച്ചത്. സിറ്റിംഗ് എം.എല്‍.എ. ആയിരുന്ന ആര്‍.സെല്‍വരാജിനെ നെയ്യാറ്റിന്‍കരയിലേക്ക് പറിച്ചു നട്ടുകൊണ്ടായിരുന്നു.
ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ നിന്നും 6702 വോട്ടിന് വിജയിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം മൂലം എം.എല്‍.എ.സ്ഥാനം രാജി വച്ച്, കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറി.

രണ്ടാമത് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയിക്കാനില്ല. ശക്തമായ ത്രികോണമല്‍സരത്തില്‍ കെ.എസ്. ശബരീനാഥന്‍ 10,128 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

അരിയില്‍ ഷുക്കൂര്‍വധം, ടി.പി.വധം, ഫസല്‍വധം തുടങ്ങിയ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകട്ടെ. ചോരക്കറ പുരണ്ട നേതാക്കളെ ഭരണം ഏല്‍പിക്കണോ എന്ന് പ്രബുദ്ധരായ കേരള ജനത തീരുമാനിക്കട്ടെ.

ഇനിയും ബാറുകള്‍ തുറന്ന്, സാധാരണക്കാരന്റെ കുടുംബങ്ങളുടെ അസ്ഥിവാരം തോണ്ടണമോ? പത്തുവര്‍ഷം കൊണ്ട് ഈ വിപത്തിനെ സമ്പൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യണമോ എന്നതാണ് ചോദ്യം?

നെഗറ്റീവ് പൊളിറ്റിക്‌സിന്റെ  വരട്ടുവാദത്തിന്റെ, കാലം കഴിഞ്ഞു. വികസനവും കരുതലും നയമാക്കുന്ന, സമാധാനവും, സാമൂഹ്യനീതിയും ഉറപ്പാക്കുന്ന യുവാക്കളുടെ ഭാവിയെക്കുറിച്ച് കാഴ്ച്ചപ്പാടുള്ള, യു.ഡി.എഫില്‍ മാത്രമാണ് പ്രതീക്ഷ, തുടരണം ഈ ഭരണം.

കേരളം, ബംഗാളോ, ഗുജറാത്തോ സോമാലിയായോ, ആവണമെന്ന് ഇന്ത്യയെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയുവാനാവില്ല. കാരണം ഇനി വരുന്ന തലമുറയെക്കൂടി നാം സ്‌നേഹിക്കുന്നു. സദ്ഭരണത്തിന് അംഗീകാരമുദ്ര ചാര്‍ത്തുമ്പോള്‍ യു.ഡി.എഫ് ഭരണം തുടങ്ങുക തന്നെ ചെയ്യും. ഭരണതുടര്‍ച്ച ഒരു നിവാര്യത ആണെന്ന് ജനം വിധിയെഴുതുമെന്ന് ഉറപ്പാണ്.

അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളാല്‍ ശ്രദ്ധിക്കപ്പെടുന്ന, നൂറു ശതമാനം സാക്ഷരത നേടിയ ഒരു സംസ്ഥാനമായി കേരളം ഇന്ന് മാറിക്കഴിഞ്ഞു. 140 നിയോജക മണ്ഡലങ്ങളിലായി, 21498 പോളിംഗ് ബൂത്തുകള്‍ എല്ലാം സജ്ജമായിക്കഴിഞ്ഞു.
കടുത്ത ചൂടില്‍ കേരളം കത്തിനില്‍ക്കുന്നു. മേടം എത്തുന്നതിനു മുന്‍പെ കേരളം വിധിയെഴുതും, ഇടവപ്പാതിക്കൊപ്പം പുതിയനായകരുമെന്നും.
വേണം ഭരണതുടര്‍ച്ച; എന്തുകൊണ്ട്?(സജി കരിമ്പന്നൂര്‍, ഐ.എന്‍.ഓ.സി, കേരള ചാപ്റ്റര്‍ പി.ആര്‍.ഒ.)
Join WhatsApp News
Sarasan Mathai 2016-05-14 17:18:46
Good photo opportunity on account of INOC & Kerala Election. Among those photo persons how many went to kerala for campainging? How many went to kerala fo excercise yoiur vote? Howmany are elegible to vote in India? What about Pravasi Neethi? What about Pravasi issues? What was the performance of your pravasi minister Vayalar Ravi? What about the performance of your previous 8 centerla ministers elected from Kerala?  Can any pro or photo people explain to this Sarsan Mathai or to the public. Myself Sarsan Mathai is not BJP, not UDF not LDF but just a Sarsan Mathai.  Any way fun... fun... fun..Give some money try to get some ponndas and awards from any sources? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക