Image

ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥികളുടെ മെരിറ്റ് നോക്കി വോട്ട് ചെയ്യണം: ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

പി.പി. ചെറിയാന്‍ Published on 15 May, 2016
ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥികളുടെ മെരിറ്റ് നോക്കി വോട്ട് ചെയ്യണം: ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
ഡാളസ്: ലിറ്ററസിയില്‍ ഇന്ത്യയിലെ നമ്പര്‍വണ്‍ സംസ്ഥാനമായ കേരളത്തില്‍ ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാനം ഉപയോഗിക്കുന്ന വോട്ടര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ, കൊടിയുടെ നിറമോ പരിഗണിക്കാതെ കാര്യശേഷിയും, വ്യക്തിപ്രഭാവവും, സല്‍സ്വഭാവികളുമായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്കി വിജയിപ്പിക്കണമെന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ് റവ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

മാര്‍ത്തോമാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രത്യേക അടുപ്പമോ, വിധേയത്വമോ ഇല്ലെന്നും അടുത്ത അഞ്ചുവര്‍ഷം കേരള സംസ്ഥാനം ഭരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യനീതി നിര്‍വഹണത്തിനും അഴിമതി രഹിത ഭരണത്തിനും നേതൃത്വം നല്‍കാന്‍ കഴിവുള്ളവരായിരിക്കണമെന്നും തിരുമേനി അഭിപ്രായപ്പെട്ടു.

മെയ് 15-നു ഞായറാഴ്ച ഉച്ചയ്ക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന സ്വീകരണ സമ്മേളനത്തിനുശേഷം മെത്രാപ്പോലീത്തയുമായി നടത്തിയ അഭിമുഖത്തിലാണ് തിരുമേനി കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനോടുള്ള സമീപനം വ്യക്തമാക്കിയത്.

ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിനാദാനാവകാശം വിനിയോഗിക്കാന്‍ സാധിക്കാത്തതില്‍ എന്തുതോന്നുന്നു എന്ന ചോദ്യത്തിന് അതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നാണ് തിരുമേനി അഭിപ്രായപ്പെട്ടത്. താത്പര്യമുണ്ടായിരുന്നെങ്കില്‍ കേരളത്തിലേക്ക് തിരിച്ചുപോയി വോട്ട് ചെയ്യുവാന്‍ കഴിയുമായിരുന്നു എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഷാജി രാമപുരം (മാധ്യമ പ്രവര്‍ത്തകന്‍) തുടങ്ങിയവരും തിരുമേനിയുമായി നടന്ന ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു.
ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥികളുടെ മെരിറ്റ് നോക്കി വോട്ട് ചെയ്യണം: ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥികളുടെ മെരിറ്റ് നോക്കി വോട്ട് ചെയ്യണം: ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
Join WhatsApp News
keraleeyan 2016-05-15 17:22:19
എന്തോന്നാ ഈ തിരുമേനി പറയുന്നത്? രാജ്യ സ്‌നേഹവും ദൈവവിശ്വാസവും നന്നായുള്ള ആളുകളാണു ആര്‍.എസ്.എസു.കാരും അവരുടെ പാര്‍ടിയും. ദൈവവിശ്വാസം പാടില്ലെന്നു പറയുന്നവരാണു കമ്യൂണിസ്റ്റുകള്‍.ഇവര്‍ മത്സരിച്ചാല്‍ സ്ഥാനാര്‍ഥി നോക്കി വോട്ട് ചെയ്യണോ പാര്‍ട്ടി നോക്കി വോട്ട് ചെയ്യണോ?
ജിഹാദികളും ഒന്നാം തരം മനുഷ്യരും ദൈവ വിശ്വാസികളും ആണു.ദൈവ വിശ്വാസമൊന്നുമല്ല പ്രധാനം. എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്ന, ഉള്‍ക്കൊള്ളൂന്നാ ആശയമാണോ എന്നതാണു പ്രധാനം. അതു നോക്കി വോട്ട് ചെയ്യുക.
ബി.ജെ.പിയും മാര്‍ക്‌സിസ്റ്റും തമ്മിലാണു മത്സരമെങ്കില്‍ മാര്‍ക്‌സിസ്റ്റുകാരനു തന്നെ വോട്ട് ചെയ്യണം. സ്ഥാനാര്‍ഥി അല്ല പ്രധാനം.
andrew 2016-05-15 19:27:48
വേദ പുസ്‌തക ചുമട്ടു തൊഴിലാളികള്‍  + രാഷ്ട്രിയ  തൊഴിലാളികള്‍  ചൂഷണം ചെയിതു  ഉപജീവനം  നടത്തുന്നു .മനുഷര്‍ വിഡ്ഢികള്‍ ആയിരിക്കും കാലം വരെ നിങ്ങളുടെ ചാകര .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക