ജോര്‍ജ് കിത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകസ്‌മികം.
എക്‌സലന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മോനു പഴയടത്ത് നിര്‍മിക്കുന്ന ഈ
ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
വീട്ടമ്മയില്‍നിന്ന് ഫ്‌ളാറ്റമ്മയിലേക്കുള്ള ദൂരത്തില്‍ ഒരു മലയാളി
സ്‌ത്രീ അനുഭവിക്കുന്ന വികാരവിചാരങ്ങളെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സിദ്ധിഖ്, ശ്വേതാ മേനോന്‍, ജഗതി, പ്രവീണ, ശിവജി ഗുരുവായൂര്‍, ശോഭാ മോഹന്‍,
ദേവന്‍, മധുപാല്‍, ബേബി നിഖിത, മാസ്റ്റര്‍ അര്‍ജുന്‍ എന്നിവരും ഈ ചിത്രത്തിലെ
പ്രധാന താരങ്ങളാണ്. സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ
രചിച്ചിരിക്കുന്നത്. പി. അനില്‍കുമാറിന്റെ ഗാനങ്ങള്‍ക്ക് അനില്‍ ഗോപാലന്‍ ഈണം
പകരുന്നു. എം.ഡി. സുകുമാരന്‍ ഛായാഗ്രഹണവും വിജയകുമാര്‍ എഡിറ്റിംഗും
നിര്‍വഹിക്കുന്നു. കലാസംവിധാനം- ത്യാഗു, മേക്കപ്- ജയമോഹന്‍, വസ്‌ത്രാലങ്കാരം-
മുരുകന്‍സ്, അസോസിയേറ്റ് ഡയറക്‌ടര്‍- അജി ആര്യന്‍, എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍- പ്രവീണ്‍ അറക്കുന്നം, പ്രൊഡ. കണ്‍ട്രോളര്‍- എന്‍. വിജയകുമാര്‍,
പ്രൊഡ. എക്‌സിക്യൂട്ടീവ്- ഗോപകുമാര്‍, പ്രൊഡ. മാനേജര്‍- മുരളി
ഗുരുവായൂര്‍.
വാഴൂര്‍ ജോസ്.