Image

പ്രസംഗപീഠത്തില്‍ നിന്നും ട്രമ്പിനെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് നീക്കി

പി.പി. ചെറിയാന്‍ Published on 06 November, 2016
പ്രസംഗപീഠത്തില്‍ നിന്നും ട്രമ്പിനെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് നീക്കി
നെവേഡ: നെവേഡയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച് നില്‍ക്കുന്നതിനിടെ, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് പ്രസംദ പീഠത്തില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നിമിഷങ്ങള്‍ക്കകം മാറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ അഞ്ചിന് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ജനക്കൂട്ടത്തിലൊരാള്‍ "ഗണ്‍, ഗണ്‍' എന്ന് ഉച്ചത്തില്‍ പറയുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിവീണ് ഒരാളെ കസ്റ്റഡിയിലെടുത്തു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നീക്കം ചെയ്തു. തോക്കുമായി ആരോ എത്തിയിട്ടുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. അഞ്ചുമിനിറ്റിനുശേഷം ട്രമ്പ് സ്ഥലത്തെത്തി പ്രസംഗം തുടര്‍ന്നു.

വിശദമായ തെരച്ചിലില്‍ മാരകായുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. റാലിയില്‍ പങ്കെടുത്ത ചിലര്‍ ഒരാളുടെ കൈവശം എന്തോ കണ്ടതായി പറയുന്നു.

തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ശേഷിക്കെ ഇരു സ്ഥാനാര്‍ത്ഥികളും പ്രചാരണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ട്രമ്പിനു നേരേ ഇതിനു മുമ്പും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷാഭീഷണി ഉയര്‍ന്നിരുന്നു. മയക്കുമരുന്നു ലോബിക്കും, അനധികൃത കുടിയേറ്റക്കാര്‍ക്കും എതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം ഇത്തരക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂര്‍ പിന്നിടുംതോറും ട്രമ്പ് നില മെച്ചപ്പെടുത്തുകയാണെന്നു സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ എട്ടിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിന് അനുകൂലമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്.
പ്രസംഗപീഠത്തില്‍ നിന്നും ട്രമ്പിനെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് നീക്കി
പ്രസംഗപീഠത്തില്‍ നിന്നും ട്രമ്പിനെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് നീക്കി
Join WhatsApp News
vayanakkaran 2016-11-06 15:49:48
Ithokke oru nadakam!!!
Kumar 2016-11-06 20:38:50
All the world’s a stage,
And all the men and women merely players;
They have their exits and their entrances;
And one man (Trump) in his election plays many parts, (William Shakespeare)
Vayanakkaran 2016-11-07 07:18:29
Pre-planed election stund!!!! Nadakame ulakam!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക