Image

പതിനാറ് വേദികളുമായി ദിലീപ് ഷോ

ബിജു കൊട്ടാരക്കര Published on 03 April, 2017
 പതിനാറ് വേദികളുമായി ദിലീപ് ഷോ
ടെക്‌സസ്സ് മുതല്‍ ഫിലഡല്‍ഫിയാ വരെ കലാസ്വാദകര്‍ നിറയുന്ന പതിനാറ് വേദികളുമായി മലയാളസിനിമയുടെ വിജയ നക്ഷത്രങ്ങള്‍ ആയ നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ഷോ 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഷോയുടെ റിഹേഴ്‌സല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി സ്‌പോണ്‍സര്‍മാരായ യു ജി എം എന്റര്‍ടൈന്‍മെന്റ് ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമായി ഏപ്രില്‍, മേയ് മാസങ്ങളില്‍ അരങ്ങേറുന്ന മെഗാ ഷോയ്ക്ക് അമേരിക്കയിലും കാനഡയിലുമായി പതിനാറ് വേദികളും, പതിനാറ് പ്രധാന സ്‌പോണ്‍സര്‍മാരാണുള്ളത്. അമേരിക്കയിലും, കാനഡയിലുമുള്ള സാംസ്കാരിക സംഘടനകള്‍, വിവിധ ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ ഷോ കാണാന്‍ എത്തുന്ന കൊച്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശന്മാര്‍ക്കും, മുത്തശ്ശിമാര്‍ക്കും വരെ എല്ലാം മറന്നു പൊട്ടിച്ചിരിക്കുവാനും, പാട്ടിന്റെയും, നൃത്തത്തിന്റെയും പുതിയ ലോകം ആസ്വദിക്കാനുമായി വേണ്ട എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ എഴുപത്തിയഞ്ച് ശതമാനം ടിക്കറ്റുകള്‍ വിറ്റു പോയ ഈ ഷോ ഇന്നുവരെയുള്ള അമേരിക്കന്‍ ഷോകളുടെ ടിക്കറ്റുവില്‍പ്പന ചരിത്രം തന്നെ തിരുത്തി എഴുതിയിരിക്കുകയാണ്. പതിനാറ് വേദികളില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന സ്‌പോണ്‌സര്‍മാരെല്ലാം ഒരേ സ്വരത്തില്‍ ഷോ നൂറു ശതമാനം വിജയമാണെന്ന് പ്രഖ്യാപിക്കുന്നു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ മെഗാഷോയെ വരവേല്‍ക്കുവാന്‍ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹം തയാറെടുത്തു കഴിഞ്ഞു. കട്ടപ്പനയിലെ റിഥ്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ഷോയുടെ സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു ഷോയില്‍ എല്ലാ ഇനങ്ങളും ഏറ്റവും പുതുമ ഉള്ളതായിരിക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റര്‍ടൈന്‍മെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമായ ദിലീപ് ഷോ ഏപ്രില്‍ 27 മുതല്‍ മേയ് 29 വരെ 16 വേദികളിലായാണ് അവതരിപ്പിക്കപ്പെടുന്നത്.

ദിലീപ് ഷോ പവേര്‍ഡ് ബൈ:സ്‌കൈപാസ്സ് ട്രാവല്‍സ്, സപ്പോര്‍ട്ടിങ് സ്‌പോണ്‍സേഴ്‌സ്:ചെമ്മണ്ണൂര്‍ ജൂവലേഴ്‌സ്, ഏബിള്‍ മോര്‍ട്ട്‌ഗേജ്, ഇവന്‍റ് പാര്‍ട്ണര്‍ :കേരള്‍ ടുഡേ, മീഡിയ പാര്‍ട്‌നെര്‍സ്: ഫ്‌ളവേര്‍സ് ടി വി യു എസ് എ, പ്രവാസി ചാനല്‍ HD, ജോയിച്ചന്‍ പുതുകുളം ഡോട്ട് കോം, അശ്വമേധം, കേരള ടൈംസ്, ഈമലയാളി, മലയാളി FM & മാഗസിന്‍, റേഡിയോ മലയാളം എന്നിവയും പ്രവര്‍ത്തിക്കുന്നു.

അമേരിക്കയിലും കാനഡയിലുമായി അവതരിപ്പിക്കപ്പെടുന്ന ഷോയില്‍ എല്ലാ കലാസ്‌നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്ന് യുജിഎം എന്‍റര്‍ടൈന്‍മെന്‍റ് ഡയറക്ടര്‍മാരായ ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യന്‍, ജിജോ കാവനാല്‍, ശ്രീജിത്ത് രാം എന്നിവര്‍ അറിയിച്ചു. ഷോ അവതരിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍, പ്രധാന സ്‌പൊസര്‍മാര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍.

1. 4/28/2017 Friday Austin, TX Gateway Church Austin
7104 McNeil Dr, Austin, TX 78729 Roundrock Entertainments
Dr. Aneesh George 512-785-2392

2. 4/29/2017 Saturday Dallas, TXThe Music Hall at Fair Park 909 1st Avenue, Dallas, TX Guruvayoorappan Temple G Pillai 214 - 684 3449

3. 4/30/2017 Sunday Houston, TX Smart Financial Center
U.S. Highway 59 and Universtiy Boulevard,Sugarland St. Thomas Indian Orthodox Cathedral Johsny Varghese 281-658-6190

4. 5/5/2017 Friday San francisco, CA San Mateo Performing Arts Center
600 N Delaware St, San Mateo, CA 94401 Silicon Valley Indian Lions Club
George Varghese 408-829-1888

5. 5/6/2017 Saturday Los Angeles, CA David Starr Jordan High School
6500 Atlantic Ave, Long Beach, CA 90805
Creative Enterprises Sodharan Varughese 310-895-6186

6. 5/7/2017 Sunday Phoenix, AZ South Mountain High School
5401 S 7th St, Phoenix, AZ 85040 Arizona Malayalee Association
Joseph Vadakkel 623-414-6209

7. 5/12/2017 Friday Toronto, Canada The Meeting House, 2700 Bristol Cir, Oakville, ON L6H 6E1, Canada Blue Sapphire Entertainment
Ajeesh Rajendran 416-873-2360

8. 5/13/2017 Saturay Chicago, IL The Copernicus Center
5216 W Lawrence Ave, Chicago Knanaya Catholic Socitey
Binu Puthurail 847-644-9869

9. 5/14/2017 Sunday Dteroit, MI Ftizgerald High School
601 W Cypress St, Ftizgerald, GA 31750 St. Thomas Orthodox Church of India Ajai Alex 734-392-4798

10. 5/19/2017 Friday Miami, FL Lauderhill Performing Arts Center
3800 NW 11th Pl, Lauderhill, FL 33311, USA Star Entertainment Group
Mathew Varghese 954-234-1201

11. 5/20/2017 Saturday Tampa, FL Scottish Rite Masonic Center
5500 Memorial Hwy, Tampa, FL 33634 Malayalee Association of Cetnral Florida
Unnikrishnan T 813-334-0123

12. 5/21/2017 Sunday Atlanta, GA Mountain view High school
2351 Sunny Hill Rd, Lawrenceville, GA Atlanata Mtero Malayali Association
Regi Cherian 404 425 4350

13. 5/26/2017 Friday Raleigh, NC Meymandi Concert Hall - Duke Energy Center for the Performing Arts 2 E South St, Raleigh, NC Lourdes Matha Syro-Malabar Catholic Church Babu Kuttiath 919-800-1571

14. 5/27/2017 Saturday New York, NY Tilles Center for the Performing Arts
720 Northern Blvd, Greenvale, NY 11548 Center of Living 516-274-1810

15. 5/28/2017 Sunday New Jercey, NJ John J. Breslin Thetare
at Felician College, Lodi, NJ Malankara Archdiocese Syrian Orthodox Church
Joji Kavanal 914-409-5385

16. 5/29/2017 Monday Philadelphia, PA Council Rock High School North
62 Swamp Rd, Newtown, PA Kottayam Association
Geemon George 267-970-4267

https://youtu.be/_CM03ax6Lz4
 പതിനാറ് വേദികളുമായി ദിലീപ് ഷോ
 പതിനാറ് വേദികളുമായി ദിലീപ് ഷോ
Join WhatsApp News
showman 2017-04-03 19:01:41
Why NewYork Sponsor is nameless? Which organisation going to benefit?
Ordinary Thinker 2017-04-03 23:08:20
What ever we say this show people and their organizers such as Church authorities, temple authorites, association authorities will collect and exploit your money and conduct the poor third rated shows here in many many platforms. Look at their headweigted announcemnets here. They do not change. S, called super stars will empty your pockests, and they do not pay taxes here in USA or India. Still they are the ambassiders, role models and some of the people worship them as gods. Also they can easily evade taxes and crimes. The religious priests speak morality, fain in the churches and temples, but they carry and conduct these evil star shows. Some of the poor sinkidy small aristes, mimicri people will become illegal aliens here also. Why thiese priests and faith people support this fake stars? They do many kinds of business here. Actullay just like Jesus with a Chatta war some body has to come to our religios places and kick them out for collecting and doing fake star business here. Le our locla stars do the shows here withouit much charges.
john mathew 2017-04-05 18:00:09
ബി വണ്‍ അല്ലങ്കില്‍ ബി ടു വിസയും കൊണ്ട് ഇവിടെ വന്നു ടിക്കറ്റ്‌ വെച്ചു പരിപാടി നടത്തിയാല്‍ ഇനി പണി കിട്ടും. അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ് നിലപാട് കടുപ്പിച്ചുകൊണ്ട് ഉത്തരവിറക്കി ... Travel Purposes Not Permitted On Visitor Visas: These are some examples of activities that require different categories of visas and cannot be done while on a visitor visa: • study • employment • paid performances, or any professional performance before a paying audience • arrival as a crewmember on a ship or aircraft • work as foreign press, radio, film, journalists, and other information media • permanent residence in the United States Practice Tip: Proving “nonimmigrant intent” is a critical part in obtaining a visitor visa or entry under the visa waiver program. Make sure to advise any client of the activities that are not allowed
JOHNY 2017-04-06 08:42:07
പള്ളി അമ്പലം ഒക്കെ എന്ന് പറയുന്നത് അമേരിക്കയിൽ ഒരു വ്യവസായം പോലെ ആണ്.(അത് കൊണ്ടാണല്ലോ നൂറു കണക്കിന് പള്ളികൾ വര്ഷം തോറും ഇവിടെ പാപ്പർ ഹർജി ഫയൽ ചെയ്യുന്നത്. മൊണ്ടാന സംസ്ഥാനത്ത ഒരു രൂപത തന്നെ bankruptsy ഫയൽ ചെയ്യുകയുണ്ടായി)
അതുകൊണ്ടു ഇമ്മാതിരി ഉഡായിപ്പുകൾ നടത്തി നമ്മുടെ പള്ളികൾ അല്പം പുത്തൻ ഉണ്ടാക്കിക്കൊള്ളട്ടെ. കൂട്ടത്തിൽ ഇടവകയിലെ ആടുകൾക്ക് ഒരു ഉണർവും അല്പം കുളിരും കിട്ടുകയും ചെയ്യും. 
എന്തായാലും നോമ്പ് കാലത്തു നാട്ടിൽനിന്നും വരുന്ന ധ്യാന കുരുക്കളും  വചന തൊഴിലാളികളും നടത്തുന്ന പ്രസംഗം എന്ന വെറുപ്പിക്കലിനേക്കാൾനല്ലതാണ്  ഈ കലാകാരന്മാർ നടത്തുന്ന  പ്രകടനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക