Image

ജിം യോങ്‌ കിമ്മിനെ ലോക ബാങ്ക്‌ പ്രസിഡന്റായി തിരഞ്ഞെടുത്തു

Published on 16 April, 2012
ജിം യോങ്‌ കിമ്മിനെ ലോക ബാങ്ക്‌ പ്രസിഡന്റായി തിരഞ്ഞെടുത്തു
വാഷിംഗ്‌ടണ്‍: കൊറിയന്‍ വംശനും അമേരിക്കന്‍ പൗരനുമായ ജിം യോങ്‌ കിമ്മിനെ ലോക ബാങ്ക്‌ പ്രസിഡന്റായി തിരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ്‌ റോബര്‍ട്ട്‌ സോളിക്‌ ജൂണ്‍ 30 ന്‌ സ്ഥാനമൊഴിയും. ജൂലൈ ഒന്നിന്‌ ജിം യോങ്‌ സ്ഥാനമേറ്റെടുക്കും.

1944ല്‍ സ്‌ഥാപിച്ച ലോകബാങ്കില്‍ 187 രാഷ്‌ട്രങ്ങള്‍ അംഗങ്ങളാണ്‌. എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണര്‍മാരില്‍പ്പെടുന്നു. ഇവരാണ്‌ ബാങ്കിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്‌. ഒരു പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്‌.

പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്ക്‌ കിമ്മിന്റെ പേര്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ നേരത്തെ നിര്‍ദേശിച്ചിരുന്നു.
ജിം യോങ്‌ കിമ്മിനെ ലോക ബാങ്ക്‌ പ്രസിഡന്റായി തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക