Image

കോഴ്‌സ്‌ തട്ടിപ്പ്‌: മധുര കാമരാജ്‌ യൂണിവേഴ്‌സിറ്റി 120 കോടി തട്ടിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

Published on 17 April, 2012
കോഴ്‌സ്‌ തട്ടിപ്പ്‌: മധുര കാമരാജ്‌ യൂണിവേഴ്‌സിറ്റി 120 കോടി തട്ടിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌
ചെന്നൈ: മധുര കാമരാജ്‌ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത എം.ബി.എ കോഴ്‌സ്‌ തട്ടിപ്പില്‍ 120 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌. അംഗീകാരമില്ലാത്ത റഗുലര്‍ എം.ബി.എ, ബി.ബി.എ കോഴ്‌സുകള്‍ നടത്തിയാണ്‌ പതിനായിരത്തിലധികം വിദ്യാര്‍ഥികളില്‍നിന്ന്‌ 120 കോടി രൂപ തട്ടിയെടുത്തത്‌.

ന്യൂദല്‍ഹി ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അപൈ്‌ളഡ്‌ മാനേജ്‌മെന്‍റ്‌ (എന്‍.ഐ.എ.എം) എന്ന സ്വകാര്യ സ്ഥാപനവുമായി നിയമവിരുദ്ധമായ കരാറുണ്ടാക്കിയാണ്‌ റഗുലര്‍ എം.ബി.എ, ബി.ബി.എ കോഴ്‌സുകള്‍ നടത്താന്‍ കാമരാജ്‌ യൂനിവേഴ്‌സിറ്റി രാജ്യവ്യാപകമായി 52 പഠനകേന്ദ്രങ്ങള്‍ തുടങ്ങിയത്‌. കേരളത്തിലും ഇത്തരം കേന്ദ്രങ്ങളുണ്ട്‌.

കാമരാജ്‌ യൂനിവേഴ്‌സിറ്റി പഠനകേന്ദ്രങ്ങളിലൂടെ എം.ബി.എ, ബി.ബി.എ ബിരുദം നേടിയ പലര്‍ക്കും സര്‍ട്ടിഫിക്കറ്റിന്‌ അംഗീകാരമില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ടതായി പറയുന്നു.
തട്ടിപ്പിനെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്താന്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക