ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഏപ്രില്‍ 13-ന് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നടത്തുന്നു
nursing ramgam
22-Feb-2019
പോള്‍ ഡി. പനയ്ക്കല്‍
nursing ramgam
22-Feb-2019
പോള്‍ ഡി. പനയ്ക്കല്‍

ഹൃദ്രോഗം ബാധിക്കുന്നതിനു ഏറ്റവും അധികം സാധ്യത ഇന്ത്യക്കാര്‍ അടങ്ങുന്ന
ദക്ഷിണേന്ത്യന്‍ രാജ്യക്കാര്‍ക്കാണെന്ന കാര്യം ലോകത്തിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.ഏഷ്യന്‍ വംശജര്‍ യൂറോപ്യന്‍ വംശജരേക്കാള്‍
ഹൃദയാരോഗ്യമുള്ളവരാണെങ്കിലും ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍,
ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപുകള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍
ലോകത്തിലെ മറ്റെല്ലാ വംശക്കാരേക്കാളും കൂടുതല്‍ ഹൃദയരോഗം മൂലം മരിക്കാന്‍
സാധ്യതയുള്ളവരാണെന്ന് ഇതുവരെ നടന്നിട്ടുള്ള പഠനങ്ങള്‍ പറയുന്നു. ദക്ഷിണേന്ത്യന്‍
രാജ്യങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഹൃദയസംബന്ധമായ രോഗം മൂലം മരിക്കാന്‍
സാധ്യതയുള്ളവരാണ് അമേരിക്കയില്‍ താമസിക്കുന്ന ദക്ഷിണേന്ത്യക്കാരാണെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു.
ജീവിതചര്യകളും ഭക്ഷണക്രമങ്ങളും ശാരീരിക പ്രവര്‍ത്തികളും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവും അവബോധവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഒരു കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സമ്മേളനം ഒരുക്കുന്ന തിരക്കിലാണ്. "ഷാര്‍പ്പന്‍ ദി ബ്രെയിന്‍- പാമ്പെര്‍ ദി ഹാര്‍ട്ട്' എന്ന തലക്കെട്ടില്‍ നടത്തുന്ന ഈ ഏകദിന സമ്മേളനം ഹൃദയം, നാഡികള്‍, തലച്ചോറ് എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യും ഡോ. ഏതെല്‍ ഉള്‍റിച്ച്, ഷെറിന്‍ ഏബ്രഹാം, മോളി ജേക്കബ്, ടെറന്‍സ് ഷെന്‍ഫീല്‍ഡ് എന്നിവരായിരിക്കും സമ്മേളനം നയിക്കുന്നത്. വിദ്യാഭ്യാസ രംഗത്തോ, പ്രാക്ടീസിലോ പ്രാഗത്ഭ്യം കൈവരിച്ചവരാണ് ഇവര്‍.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഇന്ത്യന്‍
വംശജരായ നഴ്‌സുമാരേയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും പ്രതിനിധാനം ചെയ്യുന്ന
സംഘടനയാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍
നഴ്‌സസ് ഇന്‍ അമേരിക്ക എന്ന സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആയാണ് ഈ സംഘടന
പ്രവര്‍ത്തിക്കുന്നത്. ഡോ. അന്നാ ജോര്‍ജ് നയിക്കുന്ന വിദ്യാഭ്യാസ കമ്മിറ്റിയില്‍
ജിന്‍സി ജോസഫ്, ജയ മണ്ണൂപ്പറമ്പില്‍, പോള്‍ ഡി. പനയ്ക്കല്‍, സുജാത മാത്യു, ഡോ.
സോളിമോള്‍ കുരുവിള, പ്രസിഡന്റ് താരാ ഷാജന്‍ എന്നിവരാണ് ഈ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
ജെറിക്കോയിലെ കൊട്ടീലിയന്‍ റെസ്റ്റോറന്റില്‍ ഏപ്രില്‍ 13-നു രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കും സമ്മേളനം. പങ്കെടുക്കുന്നവര്‍ക്ക് ആറര മണിക്കൂര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ക്രെഡിറ്റ് ലഭിക്കും.
വിവരങ്ങള്‍ക്ക്: ഡോ. അന്നാ ജോര്‍ജ് (646 732 6143), പോള്‍ ഡി. പനയ്ക്കല്‍ (347 330 0783), താരാ ഷാജന്‍ (347 401 4231).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments