ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴു വിക്കറ്റ് ജയം. അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. സ്‌കോര്‍: രാസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 146/4, ചെന്നൈ: 20 ഓവറില്‍ 147/3.
ജയിക്കാന്‍ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്ന ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ടു റണ്‍സും.നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഡ്വയിന്‍ ബ്രാവോയും ചേര്‍ന്നാണ് ചെന്നൈയെ വിജയതീരമണച്ചത്. ചെന്നൈയ്ക്കായി ഡൂപ്ലെസിസ് 52 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‌ന 26 റണ്‍സ് നേടി. നേരത്തെ ഒവൈസ് ഷാ(52), അശോക് മനേറിയ(36) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്