Image

മഹാരാഷ്‌ട്രയില്‍ മാവോയിസ്റ്റുകള്‍ 2 പേരെ കൊലപ്പെടുത്തുകയും 10 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു

Published on 26 April, 2012
മഹാരാഷ്‌ട്രയില്‍ മാവോയിസ്റ്റുകള്‍ 2 പേരെ കൊലപ്പെടുത്തുകയും 10 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു
പൂനെ: മാവോയിസ്റ്റുകള്‍ മഹാരാഷ്‌ട്രയില്‍ രണ്ടുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം 10 പേരെ തട്ടിക്കൊണ്ടുപോയി. പോലീസിന്‌ തങ്ങളെ ഒറ്റിക്കൊടുത്തതില്‍ പ്രകോപിതരായാണ്‌ മാവോയിസ്റ്റുകള്‍ ഇപ്രകാരം ചെയ്‌തതെന്ന്‌ പോലീസ്‌ അറിയിച്ചു.

മഹാരാഷ്‌ട്രിയിലെ ഗഡ്‌ചിരോലി മാവോയിസ്റ്റുകള്‍ക്ക്‌ സ്വാധീനമുള്ള പ്രദേശമാണ്‌. ഇവിടെ നിന്നും സിആര്‍പിഎഫ്‌ ഭടന്‍മാരെ പിന്‍വലിക്കണമെന്നും നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍സ്‌ നിര്‍ത്തിവെയ്‌ക്കണമെന്നുമാണ്‌ മാവോയിസ്റ്റുകളുടെ ആവശ്യം. പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക