Image

റണ്‍ ബേബി റണ്ണിലെ ആ രംഗമാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്; ജോജു ജോര്‍ജ്

Published on 06 September, 2019
റണ്‍ ബേബി റണ്ണിലെ ആ രംഗമാണ് എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്; ജോജു ജോര്‍ജ്

ജോസഫ് എന്ന ഫാമിലി ഹിറ്റ് സിനിമയ്ക്ക് ശേഷം ജോജു ജോര്‍ജിന്റെ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പൊറിഞ്ചു മറിയം ജോസിലെ ഒരു മാസ് ആക്ഷന്‍ ഹീറോ പരിവേഷം താന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നുവെന്ന് ജോജു വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു.


'മോഹന്‍ലാലാണ് എന്റെ ഹീറോ. സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവില്‍ ജോഷി ചിത്രമായ റണ്‍ ബേബി റണ്ണില്‍ ലാലേട്ടനോട് ഡയലോഗ് പറയുന്ന ഒരു രംഗം ലഭിച്ചു. അത് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമാണെന്നും ജോജു വെളിപ്പെടുത്തി. പൊറിഞ്ചു മറിയം ജോസ് പോലെ ഒരു മാസ് ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടു മുതല്‍ ഉണ്ട്. ജോഷി സര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ പ്രോജക്ടിന് ഓക്കെ പറയുകയായിരുന്നുവെന്നും ജോജു പറഞ്ഞു'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക