Image

കേരളീയര്‍ക്ക്‌ അഭിമാനിക്കാവുന്ന സ്ഥാപനമായ മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി

Published on 09 September, 2019
കേരളീയര്‍ക്ക്‌ അഭിമാനിക്കാവുന്ന സ്ഥാപനമായ മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി
കൊച്ചി : മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത്‌ മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ്‌ സമരം ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഇരു വിഭാഗങ്ങളും പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുകയാണ്‌ വേണ്ടത്‌. ഇതിനുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നു.

തൊഴില്‍ മന്ത്രി തിരുവനന്തപുരത്ത്‌ വിളിച്ച യോഗത്തിനെത്താന്‍ മുത്തൂറ്റ്‌ പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍, യോഗത്തിന്‌ ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ സ്ഥാപനമാണ്‌ മുത്തൂറ്റ്‌. കേരളീയര്‍ക്ക്‌ അഭിമാനിക്കാവുന്ന സ്ഥാപനമാണ്‌ മുത്തൂറ്റ്‌ എന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. തൊഴിലാളികളുടെ താത്‌പര്യം കൂടി സംരക്ഷിക്കപ്പെടണം. 

കേരളത്തിന്റെ പ്രത്യേക തൊഴില്‍ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക