ന്യൂജേഴ്സി: ന്യൂജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളായ കേരള കള്‍ച്ചറല്‍ അസോസിയേഷന്, മലയാളീ അസോസിയേഷന് ഓഫ് ന്യൂജേഴ്സി, നാമം എന്നി സംഘടനകളുടെ സംയുക്ത ഓണഘോഷം സെപ്റ്റംബര്‍ 15 ഞായറാഴ്ച്ച നാലു മണി മുതല്‍ Conlon Hall ളില്‍ വെച്ച് (19 N. William Street, Bergenfield ,NJ 07621) അതിവിപുലമായ രീതിയില്‍ നടത്തുന്നു.
അമേരിക്കയില്‍ അത്ഭുതം സൃഷ്ഠിക്കാന്‍ സംഗീതപ്രതിഭകളുടെ സംഗമവേദിയാകാന്‍ ഫൊക്കാന പൂമരം 2019 ഈ ഓണാഘോഷത്തോടെ അനുബന്ധിച്ചു നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.
വിജയലക്ഷ്മിക്കും , കല്ലറഗോപനും ഒപ്പം വയലിന് മാന്ത്രികന് ബിജു മല്ലാരി , സാക്സഫോണില്‍ അത്ഭുതം സൃഷ്ഠിക്കാന്‍ കലാഭവന്‍ ചാക്കോച്ചന്, മിമിക്രിയിലെ നവര്തനം രാഗേഷ് അടിമാലി കൂടാതെ നൃത്ത വിസ്മയം തീര്‍ക്കാന്‍ താരസുന്ദരിമാരായ നേഹ സക്സേന, നീന കുറുപ് ദിവ്യ , അനാമിക തുടങ്ങി മലയാള സിനിമയിലെ ഒരു കൂട്ടം കലാകാരന്മാര് നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. പ്രസിദ്ധ സിനിമ നിര്‍മാതാവ് രഞ്ജിത് നായര്‍ ആണ് ഈ ഷോ അമേരിക്കയില്‍ എത്തിക്കുന്നത്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടിആണ് ന്യൂജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളുടെ സംയുക്ത ഓണഘോഷം കൊണ്ടാടുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍ അറിയിച്ചു.
ഈ ഓണാഘോഷം ഫൊക്കാനയുടേ ചാരിറ്റി ഇവന്റ് ആണ്. ടിക്കറ്റ്സ് സ്പോണ്‍സേര്‍ഡ് ചെയ്യുന്നത് എന്‍, ബി.എന്‍ ഫൗണ്ടേഷന് ആണ്. $50 ടിക്കറ്റ് മണി അതെ തുകയുടെ ഡിഫെന്‍സിവ് െ്രെഡവിങ്ങ് പ്രോഗ്രമില്‍ റിഡക്ഷന്‍ കിട്ടുന്നതാണ്. ആ തുക ഫോക്കനയുടെ ചാരിറ്റി ഇവന്റസിനു ഉപയോഗിക്കുന്നതാണ്. ഈ പ്രോഗ്രാം നേരിട്ടോ അല്ലാതെയോ യുള്ള എന്‍, ബി.എന്‍ ഫൗണ്ടേഷന്റെ ചാരിറ്റി ഇവന്റ് കൂടിയാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന ഫ്യൂഷന്‍, മിമിക്രി, സ്ക്രിപ്റ്റ്, പാട്ടുകള്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ആണ് പൂമരം എന്ന ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവരോടൊപ്പം പാടി ഈ വര്‍ഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാന്‍ എല്ലാവരെയും ഈ സംയുക്ത ഓണഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി കേരള കള്‍ച്ചറല്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് കോശി കുരുവിള മലയാളീ അസോസിയേഷന് ഓഫ് ന്യൂ ജേഴ്സിക്ക് വേണ്ടി പ്രസിഡന്റ് സുജ ജോസ്, നാമം പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂജേഴ്സി നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി മാധവന് ബി നായര്‍, ടോമി കോക്കാട് , സജിമോന്‍ ആന്റണി , സുജ ജോസ്, ടി .എസ് .ചാക്കോ, കോശി കുരുവിള, ജോയി ചാക്കപ്പന്, ദേവസി പാലാട്ടി , എല്‍ദോ പോള്‍, മാലിനി നായര്‍, സജിത്ത് ഗോപിനാഥ്, ഫ്രാന്‍സിസ് കാരക്കാട് , വിജയ കുമാര്‍ , പ്രിയ സുബ്രമണ്യം എന്നിവര്‍ അപേക്ഷിച്ചു.