കല്‍പറ്റ: വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി
വീണ്ടും ഭൂമി കൈയേറി കൊടിനാട്ടി. ചീയമ്പം, തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ
വനഭൂമിയാണ് കൈയേറിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ആദിവാസികള്‍ക്ക്
വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഭൂമിയാണിത്.
ഇരുന്നൂറോളം കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം
നിയന്ത്രണത്തിലുളള സംഘടനയാണ് ആദിവാസി ക്ഷേമസമിതി. ഒരിടവേളയ്ക്ക് ശേഷമാണ്
വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി ഭൂമി കൈയേറി സമരം നടത്തുന്നത്. നേരത്തെ
വീരേന്ദ്രകുമാറിന്റെ കൈവശം വെച്ചിരിക്കുന്ന ഭൂമി ഉള്‍പ്പെടെ ആദിവാസി
ക്ഷേമസമിതി കൈയേറി കൊടിനാട്ടിയിരുന്നു.