Image

വെളുത്തുള്ളി കഴിക്കൂ, മുടികൊഴിച്ചില്‍ തടയാം

Published on 02 October, 2019
വെളുത്തുള്ളി കഴിക്കൂ, മുടികൊഴിച്ചില്‍ തടയാം
വെളുത്തുളളിയില്‍ അടങ്ങിയ അലിസിന്‍ എന്ന് ആന്‍റിഓക്‌സിഡന്‍റ് മുടികൊഴിച്ചില്‍ തടയുന്നതിനു സഹായകം. വെളുത്തുളളി ചേര്‍ത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഉചിതം.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച (benign prostatic hyperplasia) തടയാന്‍ വെളുത്തുള്ളിക്ക് കഴിയുമെന്ന് ഡോക്ടര്‍മാര്‍. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു.

വെളുത്തുളളിയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ക്ക് ബാക്ടീരിയയെ നശിപ്പിക്കാനുളള ശേഷിയുണ്ട്. അതിനാല്‍ വെളുത്തുളളി ചതച്ചു മുഖക്കുരുവില്‍ പുരിയാല്‍ മുഖക്കുരുവില്‍ ആക്രമണത്തില്‍ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധര്‍. 
 
ഫംഗസ്ബാധ ഉള്‍പ്പെടെയുളള ചര്‍മരോഗങ്ങള്‍ തടയാന്‍ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങള്‍. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്‍റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകര്‍. വെളുത്തുളളിക്ക് ഇ കോളായ് സ്വഭാവത്തിലുള്ള ബാക്ടീരിയകള്‍, ആന്‍റി ബയോട്ടിക്കുകളെ വകവയ്ക്കാത്ത സ്റ്റെഫാലോ കോക്കസ്, സാല്‍മൊണല്ല എന്നിവയെ നശിപ്പിക്കാനുളള  കഴിവുളളതായി ചില സൂചനകളുണ്ട്.

 ശരീരത്തില്‍ ഫാറ്റ് കോശങ്ങള്‍ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്‍റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങള്‍. ഇത് അമിതവണ്ണം ഒഴിവാക്കുന്നു. പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള അലര്‍ജികള്‍ തടയുന്നതിനും വെളുത്തുളളി ഉത്തമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക