Image

ന്യൂയോര്‍ക്കിലെ സ്വകാര്യക്ലബില്‍ വെടിവെയ്പ്, നാലുപേര്‍ കൊല്ലപ്പെട്ടു

Published on 12 October, 2019
ന്യൂയോര്‍ക്കിലെ സ്വകാര്യക്ലബില്‍ വെടിവെയ്പ്, നാലുപേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്:  ബ്രൂക്‌ലിനിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രൂക്‌ലിനില്‍ 74 യൂടികാ അവന്യൂവിലെ ഒരുസ്വകാര്യക്ലബില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 6.55നാണ് വെടിവയ്പ് നടന്നതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണം നടക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ മൂന്നു പേരില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉള്‍പ്പെടും. ഇവരില്‍ ഒരാളുടെ കൈയ്ക്കും മറ്റു രണ്ടു പേരുടെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക