Image

നസ്രത്ത് ജഹാനെ വധിച്ച കേസ്സില്‍ ബംഗ്ലാദേശ് കോടതി 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു

പി പി ചെറിയാന്‍ Published on 25 October, 2019
നസ്രത്ത് ജഹാനെ വധിച്ച കേസ്സില്‍ ബംഗ്ലാദേശ് കോടതി 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു
ന്യൂയോര്‍ക്ക്: 19 വയസ്സുള്ള നസ്രത്ത് ജഹാനെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ കൈ പുറകില്‍ കെട്ടി മണ്ണെണ്ണ ഒഴിച്ചു ജീവനോടെ കത്തിച്ച കേസ്സില്‍ പ്രതികളായ 16 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒക്ടോബര്‍ 24 വ്യാഴാഴ്ച സതേണ്‍ ബംഗ്ലാദേശ് കോടതിയാണ് ഈ അസാധാരണ ശിക്ഷ വിധിച്ചത്.

2019 ഏപ്രില്‍ 6നായിരുന്നു സംഭവം. ബംഗ്ലാദേശിന്റെ തലസ്ഥാനമായ. ധാക്കയില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഫെനിയിലെ സെമിനാറി പ്രിന്‍സിപ്പാല്‍ സിറാജ് ഉദ്ദ് ദൗളയാണ് നസ്രത്തിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് നസ്രത്ത് നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു.

ജയിലിലിരുന്നാണ് ദൗള കൊലപാതകം ആസൂത്രണം ചെയ്തു ജയിലിലടച്ചു. ദൗളക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കെ നസ്രത്തിനെ ഏപ്രില്‍ 6 ന് സ്‌ക്കൂളില്‍ കൊണ്ടുവന്നു. സ്‌ക്കൂളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും നസ്രത്തിനോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കിയില്ല തുടര്‍ന്ന് കൈകള്‍ ബലമായി പുറകിലേക്ക് പിടിച്ചു കൗട്ടി ജീവനോടെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ നസ്രത്ത് പിന്നീട് ആശുപത്രിയില്‍ മരിച്ചു. പ്രിന്‍സിപ്പല്‍, രണ്ട് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ക്കാണ് ഈ കേസ്സില്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിനെ തുടര്‍ന്ന് വളരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
നസ്രത്ത് ജഹാനെ വധിച്ച കേസ്സില്‍ ബംഗ്ലാദേശ് കോടതി 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു
നസ്രത്ത് ജഹാനെ വധിച്ച കേസ്സില്‍ ബംഗ്ലാദേശ് കോടതി 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു
നസ്രത്ത് ജഹാനെ വധിച്ച കേസ്സില്‍ ബംഗ്ലാദേശ് കോടതി 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക