Image

ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി

പി പി ചെറിയാന്‍ Published on 04 November, 2019
ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി
പ്ലെയ്ന്‍സ്(ജോര്‍ജിയ): 95 വയസ്സിലും ഊര്‍ജ്വസ്വലത നഷ്ടപ്പെടാതെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. 

ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം നവംബര്‍ 3 ഞായറാഴ്ച സൗത്ത് വെസ്റ്റ് ജോര്‍ജിയായിലെ മാറാനാഥ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ജിമ്മി കാര്‍ട്ടര്‍ എത്തിയപ്പോള്‍ ആരാധനാ സമൂഹം അത്യാഹ്ലാദത്തോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. ദശാബ്ദങ്ങളായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി മാറാനാഥ ചര്‍ച്ചിലെ കുട്ടികള്‍ക്ക് ബൈബിളില്‍ നിന്നും പാഠങ്ങളും കഥകളും പറഞ്ഞു കൊടുത്തിരുന്ന ജിമ്മി കാര്‍ട്ടറെ കണ്ടപ്പോള്‍ കുട്ടികള്‍ക്കും അതിശയമായിരുന്നു. പഴയ നിയമ പുസ്തകത്തിലെ  ജോബിനെ കുറിച്ചു 45 മിനിട്ട് ക്ലാസ് ജിമ്മി കാര്‍ട്ടര്‍ കുട്ടികള്‍ക്ക് നല്‍കി.

ഒക്ടോബര്‍ 21നാണ് ജിമ്മി കാര്‍ട്ടര്‍ വീണ് ഇടുപ്പെല്ലിനു പൊട്ടലുണ്ടായത്. ചികിത്സക്കുശേഷം അതിവേഗം സുഖം പ്രാപിച്ച ജിമ്മി കാര്‍ട്ടര്‍ ഭാര്യ റോസലിനുമായിട്ടാണ് ചര്‍ച്ചില്‍ എത്തിയത്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി തുടരേണ്ട എന്ന് ബന്ധുജനങ്ങളുടെ ഉപദേശം സ്‌നേഹത്തോടെ തിരസ്‌ക്കരിച്ചാണ് കാര്‍ട്ടര്‍ വീണ്ടും ചര്‍ച്ചില്‍ എത്തിയത്.

ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി
ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജിമ്മി കാര്‍ട്ടര്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക